Loading ...

Home cinema

ഐഎംഡിബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റ്: മലയാള സാന്നിധ്യമായി ദൃശ്യം 2വും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും

രാജ്യം മൊത്തം കൊവിഡ് പ്രതിസന്ധിയിലാണ്. ഒരു വര്‍ഷത്തിലധികമായി മറ്റെല്ലാ മേഖലകളേയും പോലെ സിനിമാ മേഖലയും കടുത്ത പ്രതിസന്ധികളാണ് നേരിടുന്നത്. പല സിനിമകളുടേയും ചിത്രീകരണം മുടങ്ങി. ചിത്രീകരണം കഴിഞ്ഞ് റിലീസ് സാധ്യമാകാതെ കാത്തു നില്‍ക്കുന്ന സിനിമകളുമുണ്ട്. ഇതിനിടെ ചില സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ എത്തിയതാണ് ആകെ പ്രതീക്ഷയ്ക്ക് വക നല്‍കിയത്.

ഈ പ്രതിസന്ധിഘട്ടത്തിലും മികച്ച ചില സിനിമകള്‍ സമ്മാനിക്കാന്‍ മലയാളമടക്കമുള്ള സിനിമാമേഖലകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഐഎംഡിബി തങ്ങളുടെ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ 10 സിനിമകളുടെയും സീരിസുകളുടേയും പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. ആരാധകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
വിജയ് ചിത്രം മാസ്റ്റര്‍ ആണ് പട്ടികയില്‍ ഒന്നാമത്. മലയാളത്തില്‍ നിന്നും പട്ടികയില്‍ ഇടം നേടിയത് രണ്ട് ചിത്രങ്ങളാണ്. ദൃശ്യം 2വും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒരുമിച്ച ദൃശ്യം 2 നാലാം സ്ഥാനത്താണുള്ളത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യഭാഗത്തെ പോലെ രണ്ടാം ഭാഗവും വലിയ വിജയമായി മാറിയിരുന്നു.

അതേസമയം നിമിഷ സജയനെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പത്താം സ്ഥാനത്താണ് ചിത്രമുള്ളത്. സുരാജ് വെഞ്ഞാറമൂടായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. നിസ്ട്രീമിലൂടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു നേടിയത്. വീടുകളില്‍ ്‌സ്വാഭാവികമെന്ന് കാലങ്ങളായി കരുതി പോന്നിരുന്ന സ്ത്രീവിരുദ്ധതയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതായിരുന്നു ചിത്രം. നിമിഷ സജയന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

നിധിയാണിവള്‍! നിധി അഗര്‍വാളിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍

ടിവിഎഫ് സീരീസായ ആസ്പിരന്റ്‌സ് പട്ടികയില്‍ രണ്ടാമതുള്ളത്. പിന്നാലെ വൈറ്റ് ടൈഗര്‍ മൂന്നാം സ്ഥാനത്തുമെത്തി. നവംബര്‍ സ്റ്റോറി, കര്‍ണന്‍, വക്കീല്‍ സാബ്, മഹാറാണി, ക്രാക്ക്, എന്നിവയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Related News