Loading ...

Home National

കോ​വി​ഡ് ചി​കി​ത്സാ സാ​മ​ഗ്രി​ക​ള്‍​ക്ക് നി​കു​തി ഇ​ള​വ്; വാ​ക്സി​ന് ഇ​ള​വി​ല്ല

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടേ​യും മ​രു​ന്നു​ക​ളു​ടേ​യും സേ​വ​ന​ത്തി​ന്‍റെ​യും നി​കു​തി​ക​ളി​ല്‍ ഇ​ള​വ് വ​രു​ത്താ​ന്‍ തീ​രു​മാ​നം. കേന്ദ്ര മ​ന്ത്രി​ത​ല സ​മി​തി​യു​ടെ നി​ര്‍​ദേ​ശത്തെ തുടര്‍ന്ന് ജി​എ​സ്ടി കൗ​ണ്‍​സി​ലാ​ണ് നി​കു​തി​യി​ള​വ് അം​ഗീ​ക​രി​ച്ച​ത്.

പ​ള്‍​സ് ഓ​ക്സി​മീ​റ്റ​ര്‍, കോ​വി​ഡ് ചി​കി​ത്സ​യ്ക്കു​ള്ള മ​രു​ന്നു​ക​ള്‍, ടെ​സ്റ്റിം​ഗ് കി​റ്റ് തു​ട​ങ്ങി എ​ല്ലാ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടേ​യും നി​കു​തി കു​റ​ച്ചി​ട്ടു​ണ്ട്. ആം​ബു​ല​ന്‍​സി​ന്‍റെ ജി​എ​സ്ടി 12 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു.

അ​തേ​സ​മ​യം കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ള്ള ജി​എ​സ്ടി​യി​ല്‍ മാ​റ്റ​മി​ല്ല. à´®àµâ€‹à´¨àµâ€â€‹à´¨à´¿â€‹à´¶àµà´šâ€‹à´¯à´¿â€‹à´šàµà´š അ​ഞ്ച് ശ​ത​മാ​നം നി​കു​തി വാ​ക്‌​സി​ന്‌ ന​ല്‍​കേ​ണ്ടി​വ​രും . ബ്ലാ​ക്ക് ഫം​ഗ​സ് മ​രു​ന്നു​ക​ള്‍​ക്ക് ത​ത്കാ​ലം നി​കു​തി​യു​ണ്ടാ​വി​ല്ല. സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യാ​ണ് നി​കു​തി ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Related News