Loading ...

Home Kerala

സംസ്​ഥാനത്ത്​ ഇന്നും നാളെയും കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കര്‍ശന ലോക്​ഡൗണ്‍ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍നിന്ന്​ പാര്‍സല്‍, ടേക്ക് എവേ സര്‍വിസുകള്‍ അനുവദിക്കില്ല. ഹോം ഡെലിവറിക്ക്​ മാത്രമാണ് അനുമതി. റസ്​റ്റാറന്‍റുകളും ബേക്കറികളും രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടത്താം. പക്ഷേ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണം.

രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്​സിന്‍ സ്വീകരിക്കുന്നവര്‍ എന്നിവര്‍ യാത്രക്ക്​ തിരിച്ചറിയല്‍ കാര്‍‍ഡ് കരുതണം.ഭക്ഷ്യോ‍ല്‍പന്നങ്ങള്‍, പലവ്യഞ്​ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ.

Related News