Loading ...

Home National

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

കവരത്തി; à´à´· സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ ലക്ഷദ്വീപിലും പുറത്തും പ്രതിഷേധം ശക്തമാവുകയാണ്. അതിനിടെ ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. മുതിര്‍ന്ന നേതാക്കളടക്കം 12 പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയുള്ള ഐഷയുടെ പരാമര്‍ശത്തിന്റെ പേരിലാണ് ഐഷക്കെതിരെ കേസെടുത്തത്.ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലായിരുന്നു നടപടി. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി അയിഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്‍കിയത്.à´† വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച്‌ തന്നെയാണെന്നും പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഐഷ സുല്‍ത്താന വ്യക്തമാക്കിരുന്നു.

Related News