Loading ...

Home National

കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണം: ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പോ​റി​ല്‍ ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വീ​ര​മൃ​ത്യു. ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് നാ​ട്ടു​കാ​ര്‍​ കൊ​ല്ല​പ്പെ​ട്ടു​ക​യും ര​ണ്ട് നാ​ട്ടു​കാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​യും ചെ​യ്തു.

പോ​ലീ​സി​നു​നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു പോ​ലീ​സും സി​ആ​ര്‍​പി​എ​ഫും സം​യു​ക്ത​മാ​യി പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ല​ഷ്ക​ര്‍ ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് കാ​ഷ്മീ​ര്‍ ഐ​ജി വി​ജ​യ് കു​മാ​ര്‍ പ​റ​ഞ്ഞു.

Related News