Loading ...

Home International

ജി 7 ഉച്ചകോടിക്ക്​ തുടക്കം: കോവിഡ്​ വാക്​സിന്‍ മുഖ്യ അജണ്ട

ലണ്ടന്‍: കോവിഡ്​ വാക്​സിനും കാലാവസ്​ഥ വ്യതിയാനവും മുഖ്യ അജണ്ടയാക്കി ജി7 ഉച്ചകോടി ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ തുടങ്ങി. 2022ഓ​െട കോവിഡ്​ ഉന്മൂലനം ലക്ഷ്യമിട്ട്​ ലോകവ്യാപകമായി 100 കോടി ഡോസ്​ വാക്​സിന്‍ നല്‍കാന്‍ ജി7 രാജ്യങ്ങള്‍ ധാരണയിലെത്തുമെന്നാണ്​ പ്രതീക്ഷ. ഇതില്‍ പകുതി യു.എസ്​ നല്‍കണമെന്നാണ്​ ആവശ്യം.

ദരിദ്രരാജ്യങ്ങള്‍ക്ക്​ 10 കോടി ഡോസ്​ ബ്രിട്ടന്‍ നല്‍കുമെന്ന്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. അഞ്ചു കോടി ഡോസ്​ ഏതാനും ആഴ്​ചകള്‍ക്കകം നല്‍കും. ബാക്കിയുള്ളത്​ അടുത്ത വര്‍ഷത്തോടെ നല്‍കാനാണ്​ തീരുമാനമെന്നും ബോറിസ്​ ജോണ്‍സണ്‍ വ്യക്തമാക്കി. മഹാമാരി വേരോടെ പിഴുതെറിയാന്‍ മറ്റ്​ ജി 7 രാജ്യങ്ങളും അര്‍ഹമായി പങ്ക്​ നല്‍കണമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍ ആഹ്വാനം ചെയ്​തു.
വാക്​സിനേഷന്‍ ത്വരിതപ്പെടുത്തുന്നതി​െന്‍റ ഭാഗമായി 92 അവികസിത രാജ്യങ്ങള്‍ക്ക്​ 50 കോടി ഡോസ്​ ഫൈസര്‍ വാക്​സിന്‍ നല്‍കുമെന്ന്​ ബൈഡനും അറിയിച്ചിരുന്നു. ഈ മാസത്തിനകം എട്ടു കോടി വാക്​സിന്‍ നല്‍കുമെന്ന്​ ബൈഡന്‍ ഉറപ്പുപറഞ്ഞു. ലോകം മുഴുവനുള്ള ജനങ്ങള്‍ക്ക്​ വാക്​സിന്‍ എത്തിക്കാനായാല്‍ 2022ഓടെ കോവിഡിനെ തുരത്താന്‍ കഴിയുമെന്ന്​ ബോറിസ്​ പ്രത്യാശ പ്രകടിപ്പിച്ചു. കാനഡ, ഫ്രാന്‍സ്​, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ്​, യു​.കെ രാജ്യങ്ങളിലെ ഭരണത്തലവന്മാരാണ്​ ഉച്ചകോടിക്കെത്തിയത്​.

യു.എസ്​-ബ്രിട്ടന്‍ ബന്ധം അനശ്വരം -ബോറിസ്​ ജോണ്‍സണ്‍

ലണ്ടന്‍: യു.എസും ബ്രിട്ടനും തമ്മിലുള്ള ബന്ധം അനശ്വരമായിരിക്കുമെന്ന്​​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍. ജി 7 ഉച്ചകോടിക്കിടെ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡനുമായി കൂടിക്കാഴ്​ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബോറിസ്​. ഇതാദ്യമായാണ്​ ഇരുവരും നേരില്‍ കാണുന്നത്​. അറ്റ്​ലാന്‍റിക്കിന്​ കുറുകെ പുതിയ യാത്ര ഇടനാഴി തുറക്കുന്നതിനെ കുറിച്ച്‌​ ഇരുവരും ചര്‍ച്ചചെയ്​തു. ഇതി​െന്‍റ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related News