Loading ...

Home National

പരിസ്ഥിതി പ്രവര്‍ത്തകന്‍ പത്മശ്രീ രാധാ മോഹന്‍ അന്തരിച്ചു

ഭുവനേശ്വര്‍ : പരിസ്ഥിതി പ്രവര്‍ത്തകനും പത്മശ്രീ ജേതാവുമായ പ്രൊഫസര്‍ രാധാ മോഹന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു.ന്യൂമോണിയ ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിനായി മൂന്ന് ദശാബ്ദക്കാലമായി അദ്ദേഹം അഖോരാത്രം പ്രവര്‍ത്തിച്ചിരുന്ന മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം.നയാഗ്ര ജില്ലയെ വന സമ്ബന്നമാക്കിയത് രാധാ മോഹന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. തരിശു ഭൂമികളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചായിരുന്നു അദ്ദേഹം ജില്ലയെ വന സമ്ബന്നമാക്കിയത്.ആളുകളില്‍ പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി സംഘടന രൂപീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 30 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചത്.രാധാ മോഹന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

Related News