Loading ...

Home International

കൊറോണയെ തുടര്‍ന്ന് പട്ടിണിയും , ദാരിദ്ര്യവും ; ഭക്ഷണത്തിനായി മാര്‍ക്കറ്റ് കൊള്ളയടിച്ച്‌ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സ്

മനില : പട്ടിണിയും , ദാരിദ്ര്യവും സഹിക്കാനാകാതെ പൊതുമാര്‍ക്കറ്റ് കൊള്ളയടിച്ച്‌ ഇസ്ലാമിക് ഭീകരര്‍ . തെക്കന്‍ ഫിലിപ്പൈന്‍സിലെ മിന്‍ഡാനാവോയിലെ ഡാറ്റു പഗ്ലാസിലുള്ള പൊതു മാര്‍ക്കറ്റാണ് ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സ് കൊള്ളയടിച്ചത് . ഭീകര സംഘത്തിന്റെ വക്താവ് അബു ജിഹാദ് തന്നെയാണ് ബാങ്‌സാമോറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സിന്റെ കരിലാലന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് മാര്‍ക്കറ്റ് കൊള്ളയടിച്ചതെന്ന് വ്യക്തമാക്കിയത് .

മാര്‍ക്കറ്റിനുള്ളില്‍ ഇവര്‍ ആക്രമണമൊന്നും നടത്തിയില്ലെങ്കിലും ജനങ്ങളില്‍ ഭീതി വളര്‍ത്താന്‍ ഇത് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട് . ഫിലിപ്പീന്‍ സൈന്യത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഭീകരര്‍ സ്ഥലം വിട്ടത് . അബു സയ്യഫ് ഉള്‍പ്പെടെയുള്ള മിന്‍ഡാനാവോയിലെ മറ്റ് ജിഹാദി ഗ്രൂപ്പുകളും ഭക്ഷണത്തിനായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട് .

2008 ല്‍ അമേരില്‍ അംബ്ര കറ്റോയും ചില തീവ്രവാദികളും വിഘടനവാദ ഗ്രൂപ്പായ മൊറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ടില്‍ നിന്ന് പിരിഞ്ഞ് രൂപീകരിച്ചതാണ് ബാങ്‌സാമോറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സ് ഗ്രൂപ്പ് .

കൊറോണയെ തുടര്‍ന്ന് സ്വീകരിച്ച നടപടികളാണ് മിന്‍‌ഡാനാവോയിലെ ഭീകരവാദത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ചും യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത് ഭീകര സംഘങ്ങളുടെ സാമ്ബത്തിക സമാഹരണത്തിനും തടയിട്ടു.

കൊറോണയായതോടെ വിദേശത്ത് നിന്നുള്ള ഭീകരര്‍ മിന്‍ഡാനാവോയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു . തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള തീവ്രവാദികള്‍ക്ക് മലേഷ്യയും ഇന്തോനേഷ്യയുമായുള്ള അതിര്‍ത്തി പ്രദേശത്തിലൂടെ മിന്‍ഡാനാവോയിലേക്ക് കടക്കാന്‍ കഴിയുമെങ്കിലും ഫിലിപ്പൈന്‍സ് ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അതിനും കഴിയാതെയായി .

2017 ലെ മറാവി ഉപരോധം മുതല്‍, മിന്‍ഡാനാവോയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ സൈന്യം ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത് . കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ മിന്‍ഡാനാവോയിലെ ജിഹാദി ഭീകരത കുറഞ്ഞിരുന്നു . ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സിന്റെ താവളം പോലും ഫിലിപ്പീന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. അതേ മാസം തന്നെ അബു സയ്യഫ്, മൗട്ട് ഗ്രൂപ്പ് അടക്കമുള്ള ജിഹാദി ഗ്രൂപ്പുകളുടെ താവളങ്ങളും സൈന്യം അക്രമിച്ചിരുന്നു .

Related News