Loading ...

Home Education

ഇഗ്നുവില്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു

ഈ വര്‍ഷം ആരംഭിക്കുന്ന ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികളിലേക്ക് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ( ഇഗ്നോ, IGNOU ) കടന്നു. ഇഗ്നോവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനാകും. ഇന്ന് മുതല്‍ ആരംഭിച്ച രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലൈ 15 ആണ്. ഓപ്പണ്‍-വിദൂര, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കും ഇഗ്നുവിന്‍റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനാകും. എസ്.സി/എസ്.ടി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു കോഴ്‌സിനു മാത്രം ഫീസ് ഇളവിന് അര്‍ഹതയുണ്ട്. രണ്ട് കോഴ്‌സിന് ഫീസ് ഇളവിന് അപേക്ഷിച്ചാല്‍ അപേക്ഷ തള്ളും. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനായി https://ignou.ac.in സന്ദര്‍ശിക്കുക.

അപേക്ഷിക്കാനാവശ്യമായ ഡോക്യുമെന്‍റുകള്‍


വിദ്യാര്‍ഥിയുടെ ഫോട്ടോഗ്രാഫ്, സ്‌കാന്‍ ചെയ്ത ഒപ്പ്, വയസ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍), ഫീസ് ഇളവിന് അര്‍ഹത ഉണ്ടെങ്കില്‍ അത് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ റേഷന്‍ കാര്‍ഡ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇഗ്നോവിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related News