Loading ...

Home National

ഇന്ധനവില വര്‍ധനവിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തി കോണ്‍ഗ്രസ്

രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയുരന്നതിനിടെ രാജ്യ വ്യാപകമായി സൂചനാ പ്രതിഷേധ സമരം നടത്തി കോണ്‍ഗ്രസ്. പെട്രോള്‍ പമ്ബുകള്‍ക്ക് മുന്നിലാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. യുപിഎ ഭരണത്തിലായിരുന്നപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി 9.20 രൂപയായിരുന്നു. ഇപ്പോഴത് 32 രൂപയായി. ഇന്ധന നികുതി എത്രയും പെട്ടെന്ന് കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതായി കെ.സി. വേണുഗോപാല്‍ എം.പി. ഡല്‍ഹിയില്‍ വച്ച്‌ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്. നേരത്തെ തന്നെ ഇന്ധന വിലവര്‍ധയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.കഴിഞ്ഞ 13 മാസങ്ങളായി രാജ്യത്ത് ഇന്ധന വിലയില്‍ വലിയ വര്‍ധവനവാണ് ഉണ്ടായത്. നിരവധി സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു.
ഇന്ധനവില വര്‍ധനവില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കേന്ദ്ര സര്‍ക്കാറിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യം ഒരു ദുരന്തെ നേരിടുമ്ബോള്‍ സര്‍ക്കാര്‍ ഇന്ധന നികുതിയിലൂടെ 2.5ലക്ഷം കോടി രൂപയാണ് നേടിയതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Related News