Loading ...

Home National

ഡല്‍ഹിയില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്

ഡല്‍ഹിയില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്​. അമിതവേഗതമൂലം അപകടം പതിവായതിന്​ പിന്നാലെയാണ് ഗതാഗതവകുപ്പ് വേഗപരിധി പുതുക്കിയത്. വെള്ളിയാഴ്​ച ഇത്​ സംബന്ധിച്ച ഉത്തരവില്‍ ദില്ലി ട്രാഫിക്​ പൊലീസ്​ ഡെപ്യൂട്ടി കമീഷണര്‍ ഒപ്പുവെച്ചു. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക്​ നേരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും ഗതാഗതവകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​.

കാറുകള്‍, ടാക്​സികള്‍, ജീപ്പ് തുടങ്ങിയവയുടെ ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും വേഗത മണിക്കൂറില്‍ 50-70 കിലോമീറ്റര്‍ ആയി പുനര്‍നിര്‍ണയിച്ചു. അതേസമയം റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലും മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആണ്​ പുതുക്കിയ വേഗതാ പരിധി.
ഇരുചക്രവാഹനങ്ങള്‍ക്ക് ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും വേഗത 50-60 കിലോമീറ്റര്‍ ആക്കി. റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലെയും വേഗത 30 കിലോമീറ്ററാണ്​​. ഡെലിവറി വാഹനങ്ങളുള്‍​പ്പടെയുള്ളവയും വേഗ പരിധി 50-60 കിലോമീറ്ററായാണ്​ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്​.

Related News