Loading ...

Home National

ക​ട​ല്‍​ക്കൊ​ല: ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​ര്‍​ക്കെ​തി​രാ​യ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ക​ട​ല്‍​ക്കൊ​ല കേ​സി​ല്‍ ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​ര്‍​ക്കെ​തി​രാ​യ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​വി​ക്കും. ക​ട​ല്‍​ക്കൊ​ല​ക്കേ​സി​ലെ ഇ​ര​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ‍​ര്‍​ക്കാ​രി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് കേ​ന്ദ്ര​സ‍​ര്‍​ക്കാ​ര്‍ ഇ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു.

ക​ട​ല്‍​ക്കൊ​ല കേ​സി​ല്‍ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ എ​തി​ര്‍​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​രം എ​ങ്ങ​നെ വി​ഭ​ജി​ക്ക​ണം എ​ന്ന് കേ​ര​ള സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നി​ക്കാം. à´•àµ‹â€‹à´Ÿâ€‹à´¤à´¿ തീ​രു​മാ​നം അ​നു​സ​രി​ച്ചു​ള്ള 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ഇ​റ്റ​ലി കൈ​മാ​റി​യെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

ക​ട​ല്‍​ക്കൊ​ല കേ​സി​ല്‍ നാ​വി​ക​ര്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​റ്റ​ലി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര​സ‍​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related News