Loading ...

Home USA

ലോക്‌ഡൗണിൽ ഓസോണ്‍ മലിനീകരണം 15 ശതമാനം കുറഞ്ഞതായി നാസയുടെ പഠനം

കഴിഞ്ഞ വര്‍ഷം മുതല്‍ കൊറോണ വൈറസ് വ്യാപനം ആഗോളാടിസ്ഥാനത്തില്‍ വാണിജ്യ - വ്യാവസായിക മേഖലയെ പ്രതികൂലമായിബാധിച്ചിരുന്നു. ഇത് മിക്ക രാജ്യങ്ങള്‍ക്കുംസാമ്ബത്തികമായി നഷ്ടമുണ്ടാക്കിയെങ്കിലും പരിസ്ഥിതിക്ക് കാര്യമായ നേട്ടം ഉണ്ടായതായാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സതേണ്‍ കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ നൈട്രജന്‍ ഓക്സൈഡ് (NOx) അന്തരീക്ഷത്തില്‍ പുറം തള്ളുന്നതിന്റെ അളവ് കുറഞ്ഞതോടെ ഓസോണ്‍ മലിനീകരണം 15 ശതമാനം കുറഞ്ഞതായി കണ്ടെത്തി.

നൈട്രജന്‍ ഓക്സൈഡാണ് ഓസോണ്‍ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. ഇത് മനുഷ്യനില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തിനും വരെ കാരണമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ശാസ്ത്ര‍ജ്ഞര്‍ ഈ പഠനം നടത്തിയത്. സാധാരണ ഗതിയില്‍ ആ​ഗോള പരിസ്ഥിതി നയങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ 15 വര്‍ഷം കൊണ്ട് മാത്രമേ ഇത്തരത്തില്‍ നൈട്രജന്‍ ഓക്സൈഡിന്റെ അളവില്‍ കുറവ് വരുത്താന്‍ സാധിക്കുമായിരുന്നുള്ളൂ

കൂടുതല്‍ ശക്തമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ അളവും കാര്യമായി കുറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ചൈനയില്‍ 2020 ഫെബ്രുവരി മുതല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന ശക്തമായ നിയന്ത്രണം ഉണ്ടായിരുന്നു. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നൈട്രജന്‍ ഓക്സൈഡിന്റെ തോതില്‍ 50 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളിലും 25 ശതമാനത്തോളം കുറവുണ്ടായി.

അതേസമയം, ഇപ്പോള്‍ ലോക സാമ്ബത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ഇതുകാരണം നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളലിന്റെ അളവിലും ആഗോളാടിസ്ഥാനത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിലുള്ള ഓസോണിന്റെ അളവും വര്‍ധിപ്പിക്കുമെന്ന് സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

ഭൂമിയുടെ അന്തരീക്ഷത്തിനും സ്ട്രാറ്റോസ്ഫിയറിന് മുകളിലുമുള്ള ഓസോണ്‍ സൂര്യനില്‍ നിന്നും വരുന്ന റേഡിയേഷനെ തടയുകയും മനുഷ്യര്‍ക്ക് ഉപകാരപ്രദമാവുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതിനു താഴെയുള്ളതും ഭൂമിക്ക് 10 കിലോമീറ്റര്‍ മുകളിലായി അന്തരീക്ഷത്തിലുള്ള ഓസോണ്‍ മനുഷ്യരില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. കുട്ടികളിലും ആസ്ത്മ ഉള്‍പ്പെടെ രോ​ഗങ്ങള്‍ ഉള്ളവരിലും കടുത്ത ശ്വാസകോശ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. ഇതുകാരണം ആ​ഗോളാടിസ്ഥാനത്തില്‍ 2019ല്‍ വരെ മാത്രം 365,000 മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.





















































































Related News