Loading ...

Home International

തായ്‌വാനെ പരമാധികാര രാജ്യമെന്ന് വിശേഷിപ്പിച്ച്‌ ജപ്പാന്‍, വ്യാപാര ചര്‍ച്ചകളുമായി അമേരിക്ക; എതിർപ്പ് പ്രകടിപ്പിച്ച് ചൈന

വാഷിംഗ്ടണ്‍: തായ്‌വാനെ എല്ലാ വിധത്തിലും സഹായിക്കാനുള്ള ജപ്പാന്റേയും അമേരിക്കയുടേയും നീക്കത്തിനെതിരെ ചൈന വീണ്ടും രംഗത്ത്. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതേ സുഗ തായ്‌വാനെ പരമാധികാര രാജ്യമെന്ന് അഭിസംബോധന ചെയ്തതാണ് ചൈനയെ ചൊടിപ്പിച്ചത്. ചൈനയുടെ പരമാധികാരത്തില്‍ ജപ്പാന്‍ കൈകടുത്തുക യാണെന്നാണ് ചൈനീസ് വിദേശകാര്യവകുപ്പ് പ്രതികരിച്ചത്.ഒരു ഇടവേളയ്ക്ക് ശേഷം അമേരിക്ക തായ്‌വാനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ഇതിനിടെ പുനരാരംഭിച്ചതിലുള്ള എതിര്‍പ്പും ബീജിംഗ് പ്രകടിപ്പിച്ചു. അമേരിക്കയുടെ വാണിജ്യകാര്യ പ്രതിനിധി കാതറിന്‍ തായിയും തായ്വാന്‍ മന്ത്രി ജോണ്‍ ഡംഗുമാണ് വ്യാപാര കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയത്.രണ്ടാഴ്ച മുമ്ബ് പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് അമേരിക്കന്‍ സെനറ്റര്‍മാരുടെ സംഘം തായ്‌വാനിലെത്തിയത്. à´¸àµ†à´¨à´±àµà´±à´°àµâ€à´®à´¾à´°àµà´Ÿàµ† സന്ദര്‍ശനം ചൈനയെ രോഷാകുലരാക്കിയിരുന്നു. അമേരിക്കയുടെ വിദേശകാര്യനയത്തില്‍ തീരുമാനമെടുക്കുന്ന സെനറ്റ് കമ്മറ്റിയാണ് തായ്‌വാന്‍ സന്ദര്‍ശിച്ചത്. ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ് അമേരിക്കയുടെ വ്യാപാര പങ്കാളിത്തത്തിന് നിലവില്‍ അനുമതി ലഭിച്ചത്. 1994 മുതല്‍ പത്തു തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയില്ല. ട്രംപിന്റെ ഭരണകാലത്ത് തായ്വാനുമായുള്ള ബന്ധം മരവിപ്പിലായിരുന്നു.

Related News