Loading ...

Home International

മ്യാന്മറില്‍ കൂട്ട മരണങ്ങള്‍ ഉണ്ടാകുമെന്ന് യു.എന്‍ മുന്നറിയിപ്പ്

മ്യാന്മറില്‍ പട്ടിണിയും വിവിധ രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം കൂട്ട മരണങ്ങള്‍ നടക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. സൈന്യത്തിന്റെ ക്രൂരവും വിവേചനരഹിതവുമായ ആക്രമണങ്ങള്‍ മൂലം പതിനായിരക്കണക്കിന് ആളുകളെയാണ് ഖയാ പ്രവിശയിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായത്.മ്യാന്മറിലെ കിഴക്കന്‍ പ്രവിശ്യയായ ഖയാഹില്‍ സൈന്യത്തിന്റെ മൃഗീയമായ പീഡനങ്ങളും വിവേചനവും മൂലം ജനങ്ങള്‍ കൂട്ടപ്പലായനം നടത്തുകയാണെന്നും ഇവിടെ ജനങ്ങള്‍ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ വിഭാഗം പറഞ്ഞു.

ഫെബ്രുവരിയിലെ അട്ടിമറിക്ക് ശേഷം അധികാരമേറ്റ സൈന്യത്തിന്റെ ആക്രമണങ്ങള്‍ "ആയിരക്കണക്കിന് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജീവന് ഭീഷണിയാണെന്ന് മ്യാന്‍മറിനായുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ടോം ആന്‍ഡ്രൂസ് ബുധനാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. "

ഖയാഹിലെ അക്രമത്തില്‍ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി മ്യാന്‍മറിലെ യു.എന്‍ ഓഫീസ് അറിയിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ അപേക്ഷ. പലായനം ചെയ്തവര്‍ക്കും ബോംബാക്രമണങ്ങള്‍ക്കും വെടിവയ്പിനും ഇരയായവര്‍ക്ക് ഭക്ഷണം, വെള്ളം, പാര്‍പ്പിടം, ഇന്ധനം, ആരോഗ്യ പരിരക്ഷ എന്നിവ ആവശ്യമാണെന്ന് യുഎന്‍ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

Related News