Loading ...

Home Kerala

ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 97.85 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് കൂട്ടിയത്.ഇന്ന് തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില.ഈ മാസം ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.ഇതിനിടെ കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 11-) സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്ബുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. എം.പി.മാര്‍ എം.എല്‍.എ.മാര്‍, ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related News