Loading ...

Home health

കൊറോണ ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനേയും ബാധിക്കും

ടിബിലിസ് : കൊറോണ രോഗം ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും സാരമായി ബാധിക്കുമെന്ന് കണ്ടെത്തല്‍. ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഗ്രേ മാറ്ററിനെ ചുരുക്കാന്‍ കൊറോണയ്ക്ക് കഴിയുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ജോര്‍ജിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. ന്യൂറോബയോളജി ഓഫ് സ്ട്രെസ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊറോണ രോഗം രൂക്ഷമായി ഓക്‌സിജന്‍ തെറാപ്പി വേണ്ടിവന്നവരില്‍ ഗ്രേ മാറ്റര്‍ സ്ഥിതി ചെയ്യുന്ന തലച്ചോറിന്റെ മുന്‍ഭാഗം കാര്യമായി ചുരുങ്ങിയതായി സ്‌കാനിംഗില്‍ കണ്ടെത്താനായി. ഏറെകാലം ഓക്‌സിജന്‍ തെറാപ്പി വേണ്ടിവന്ന കൊറോണ രോഗികള്‍ക്കും വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗികള്‍ക്കും നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വോക്ഹാര്‍ട്ട് ആശുപത്രിയിലെ ആരോഗ്യവിദഗ്ധനായ ഡോ. പവന്‍ പൈ അറിയിച്ചു.

വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും, ഓര്‍മ്മ, ചലനശേഷി, വികാരങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനുമുള്ള കേന്ദ്രമാണ് ഗ്രേ മാറ്ററുകള്‍. ഇവ കൃത്യമായി പ്രവര്‍ത്തിക്കാതെ വരുന്നത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാം. നേരത്തെ രക്തസമ്മര്‍ദ്ദവും, അമിതവണ്ണവും തലച്ചോറിന് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ വരുത്താമെന്ന് വിദഗ്ധര്‍ പറയുന്നു. പൊതുവേ തലച്ചോറില്‍ ഗ്രേമാറ്റര്‍ കുറഞ്ഞവര്‍ക്ക് കടുത്ത ഉല്‍കണ്ഠാ രോഗങ്ങള്‍ ഉണ്ടാകാം. ഈ അവസ്ഥയാകും കൊറോണ രോഗം വന്നുപോയവര്‍ക്ക് എന്നും വിദഗ്ധര്‍ വ്യക്താക്കുന്നു.

ഗുരുതരമായ രോഗം ബാധിച്ച 15 ശതമാനം കൊറോണ രോഗികള്‍ക്കും നാഡീസംബന്ധമായ പ്രശ്മുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഉറക്കമില്ലായ്മ, ഉപാപചയ പ്രവര്‍ത്തന തകരാറ്, ഹൃദയാഘാതം, ഗന്ധവും രുചിയും അറിയാത്ത അവസ്ഥ, പേശി വേദന എന്നിവ കൊറോണയുടെ സാധാരണ ലക്ഷണമാണ്.

ഇത്തരത്തിലുള്ള മാരകമായ രോഗങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്ട്രെസ് കുറയ്ക്കുക, രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കുക, പസിലുകള്‍ പോലുളളവ ഉപയോഗിച്ച്‌ തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുക രാത്രിയില്‍ 8 മുതല്‍ 9 മണിക്കൂര്‍ വരെ സുഖമായി ഉറങ്ങുക എന്നിവയാണ് മാരക രോഗങ്ങള്‍ അകറ്റാനുള്ള മാര്‍ഗം എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Related News