Loading ...

Home International

മ്യാന്‍മറില്‍ ലാന്റിംഗിനിടെ സൈനിക വിമാനം തകര്‍ന്നു;സന്യാസിമാര്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

നയ്പിഡോ : മ്യാന്‍മറില്‍ സൈനിക വിമാനം തകര്‍ന്ന് മുതിര്‍ന്ന ബുദ്ധ സന്യാസിയുള്‍പ്പെടെ 12 പേര്‍ മരിച്ചു. മാണ്ഡലായ് മേഖലയില്‍ ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപെട്ടു.തീര്‍ത്ഥാടകരുമായി നയ്പിഡോയില്‍ നിന്നും മ്യാമ്യോയിലേക്ക് പോകുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. 14 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആറ് പേര്‍ സൈനികരും രണ്ട് പേര്‍ ബുദ്ധ സന്യാസിമാരും ആയിരുന്നു. തീര്‍ത്ഥാടകരായ രണ്ട് പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വിമാനം തകര്‍ന്ന് വീണത്. à´®àµ‹à´¶à´‚ കാലാവസ്ഥായാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Related News