Loading ...

Home USA

ടിക് ടോകിന്റേയും വീ ചാറ്റിന്റേയും നിരോധനം നീക്കി ബൈഡന്‍

വാഷിംഗ്ടണ്‍: ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് ജോ ബൈഡന്‍ നീക്കി. അമേരിക്കയുടെ ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ ചൈനീസ് ആപ്പുകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയത്. ചൈനക്കെതിരെ സാങ്കേതിക യുദ്ധത്തിന് പുതിയമാര്‍ഗ്ഗങ്ങള്‍ അമേരിക്ക വികസിപ്പിച്ചു കഴിഞ്ഞുവെന്നും ഇതിനായി ചൈനീസ് ആപ്പുകളെ നിരോധിക്കേണ്ടതില്ലെന്ന നിലപാടാണ് ബൈഡന്റേത്. അമേരിക്കയുടെ സാങ്കേതിക മേഖലയിലെ സുരക്ഷകള്‍ വര്‍ദ്ധിപ്പിക്കാന്‍ മറ്റ് നൂതന സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയ പശ്ചാത്തലത്തിലാണ് നിരോധനം പിന്‍വലിക്കുന്നതെന്നും ബൈഡന്‍

ഓണ്‍ലൈന്‍ ആപ്പ് മേഖലകളെ കര്‍ശന നിയന്ത്രണത്തില്‍ നിര്‍ത്തിയും സുരക്ഷ ഉറപ്പാക്കാ മെന്നും ബൈഡന്‍ പറഞ്ഞു. ചൈനീസ് ആപ്പുകളുടെ നിരോധനം നീക്കിയെങ്കിലും പ്രവര്‍ത്ത നാനുമതി എന്നുമുതല്‍ നല്‍കുമെന്നതില്‍ തീരുമാനം ആക്കിയിട്ടില്ല. 2019 മെയ് മാസം 15നാണ് ട്രംപ് ടിക് ടോകിനേയും വീ ചാറ്റിനേയും നിരോധിച്ചത്.

കഴിഞ്ഞയാഴ്ചയാണ് 59 ചൈനീസ് കമ്ബനികളിലെ നിക്ഷേപം മരവിപ്പിച്ചുകൊണ്ട് അമേരിക്ക നടപടി എടുത്തത്. ചൈനീസ് സൈന്യത്തിന് നേരിട്ട് ബന്ധമുള്ള പ്രതിരോധരംഗത്തെ സാങ്കേതിക സംവിധാനങ്ങളൊരുക്കുന്ന കമ്ബനികളെയാണ് നിരോധിച്ചത്. അമേരിക്ക ശാസ്ത്രസാങ്കേതിക പ്രതിരോധ മേഖലകളില്‍ ചൈനയെ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. ചൈനയുടെ മുന്നേറ്റം തടയാനായി ഒരുലക്ഷം കോടിയുടെ സഹായ പദ്ധതികളാണ് അമേരിക്കന്‍ കമ്ബനികള്‍ക്കായി നല്‍കുക.

Related News