Loading ...

Home International

ദക്ഷിണ കൊറിയയില്‍ ബഹുനില കെട്ടിടം ബസിന് മുകളില്‍ തകര്‍ന്ന് വീണ് 9 മരണം

ഗ്വാങ്‌ജു: ദക്ഷിണ കൊറിയയില്‍ ബഹുനില കെട്ടിടം ബസിന് മുകളില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒമ്ബതു പേര്‍ക്ക് ദാരുണാന്ത്യo . അപകടത്തില്‍ എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഗ്വാങ്‌ജു നഗരത്തില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെയാണ് ബസിന് മുകളില്‍ തകര്‍ന്നു വീണത്.രാജ്യ തലസ്ഥാനമായ സീയൂളിന് തെക്ക് പടിഞ്ഞാറ് 270 കിലോമീറ്റര്‍ അകലെയാണ് സംഭവം. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ കെട്ടിടം പതിക്കുകയായിരുന്നു. അപകടസമയത്ത് 17 പേര്‍ ബസില്‍ ഉണ്ടായിരുന്നതയാണ് റിപ്പോര്‍ട്ട് . അതെ സമയം അപകടത്തിനിടെ കെട്ടിടാവശിഷ്ടങ്ങളില്‍ ബസ് പൂര്‍ണമായി മൂടിപ്പോയി.

ഇതേ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന നിര്‍മാണ തൊഴിലാളികളെ ഒഴിപ്പിച്ചു. à´…പകട കാരണത്തെ കുറിച്ച്‌ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിരവധി ദുരന്തങ്ങളെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിര്‍മാണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചു വരികയാണ്.

Related News