Loading ...

Home International

പസഫിക് മേഖലയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ച്‌ ചൈന; പ്രതിരോധിക്കാനുറച്ച്‌ ജപ്പാന്‍

ടോക്കിയോ: à´•àµ‹à´µà´¿à´¡àµ വ്യാപനത്തിനിടയിലും ജപ്പാനെതിരെ പ്രകോപനവുമായി ചൈന. കിഴക്കന്‍ ചൈന കടലില്‍ നിന്നും പസഫിക് മേഖലയിലേയ്ക്ക് ചൈന സൈനിക വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ജപ്പാന്‍ അറിയിച്ചു.സെന്‍കാകു ദ്വീപ് പിടിക്കാനാണ് ചൈനയുടെ നീക്കമെന്ന് ജപ്പാന്‍ സംശയിക്കുന്നു. പസഫിക്കിലെ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യമാണ് ചൈനയെ സെന്‍കാകു ദ്വീപിലേയ്ക്കുള്ള നീക്കം ശക്തമാക്കാന്‍ പ്രേരിപ്പിക്കുന്നത്. നേരത്തെയും സെന്‍കാകു ദ്വീപ് ലക്ഷ്യമിട്ട് ചൈന നിരവധി നീക്കങ്ങള്‍ നടത്തിയിരുന്നു. ദ്വീപ് ലക്ഷ്യമിട്ടുള്ള ചൈനയുടെ നീക്കങ്ങള്‍ തങ്ങളുടെ അഖണ്ഡതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നാണ് ജപ്പാന്റെ നിലപാട്.സെന്‍കാകു ദ്വീപ് നോട്ടമിട്ട് ചൈന നീക്കങ്ങള്‍ നടത്തുന്നതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. ചൈന സേനാ വിന്യാസം വര്‍ധിപ്പിക്കുന്നുണ്ടെന്ന് പസഫിക്കിലെ ചെറുരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരരക്ഷാസേനയെന്ന പേരില്‍ ചൈന നാവികസേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനായി ഇക്കഴിഞ്ഞ ഫെബ്രുവരി 1ന് ചൈന തീരരക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു.

Related News