Loading ...

Home Kerala

യാത്ര ഇരുന്ന് മാത്രം, ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം; കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ഇന്ന് ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​ല്‍ ഇ​ള​വ് ന​ല്‍​കി​യതോടെ കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നു പു​ന​രാ​രം​ഭി​ക്കും. പരിമിതമായ ദീര്‍ഘ ദൂര സര്‍വീസുകളാവും നടത്തുകയെന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.കോവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരുന്നു. 'എ​ന്‍റെ കെ​എ​സ്‌ആ​ര്‍​ടി​സി'​മൊ​ബൈ​ല്‍ ആ​പ്, www.ker alartc.com എ​ന്ന വെ​ബ്സൈ​റ്റി​ലും സ​ര്‍​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. ഓ​ണ്‍​ലൈ​നി​ലൂ​ടെ ടി​ക്ക​റ്റു​ക​ള്‍ റി​സ​ര്‍​വ് ചെ​യ്യാം. à´¯à´¾à´¤àµà´°à´•àµà´•à´¾à´°àµà´Ÿàµ† ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സര്‍വ്വീസുകളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.രോഗവ്യാപനം കുറഞ്ഞതോടെയാണ് കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയത്. നാ​ഷ​ണ​ല്‍ ഹൈ​വേ, എം​സി റോ​ഡ് , മ​റ്റു​പ്ര​ധാ​ന സ്റ്റേ​റ്റ് ഹൈ​വേ​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണു സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള 12, 13 തീ​യ​തി​ക​ളി​ല്‍ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ള്‍ ക​രു​ത​ണം. ബ​സു​ക​ളി​ല്‍ ഇ​രു​ന്നു​മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ. ലോ​ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കു​ന്ന 17 ന് ​ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി അ​റി​യി​ച്ചു.

Related News