Loading ...

Home National

'വാക്സീന്‍ വിതരണം രോഗികളുടെഎണ്ണവും ജനസംഖ്യയും കണക്കാക്കി'; പുതുക്കിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: വാക്സീന്‍ നയത്തിന്‍റെ പുതുക്കിയ മാര്‍ഗ്ഗരേഖ കേന്ദ്രം പുറത്തിറക്കി. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്സിന്‍ വിതരണം ചെയ്യുക. 18നും 44 നും ഇടയിലുള്ളവരില്‍ ആര്‍ക്ക് മുന്‍ഗണന നല്‍കണം എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സീന്‍ നല്‍കുന്ന കാര്യം കമ്ബനികള്‍ക്ക് തീരുമാനിക്കാം. ഇതിന്‍റെ വിലയും കമ്ബനികള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സീന്‍ സ്വീകരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഈ വൗച്ചര്‍ സംവിധാനം നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.

Related News