Loading ...

Home Europe

വാ​ക്സി​നെ​ടു​ത്ത​വ​ര്‍​ക്ക് ഫ്രാ​ന്‍​സി​ല്‍ ക്വാ​റ​ന്‍​റീ​ന്‍ വേ​ണ്ട

ദോ​ഹ: പൂ​ര്‍​ണ​മാ​യും വാ​ക്സി​നെ​ടു​ത്ത​വ​ര്‍​ക്ക് ജൂ​ണ്‍ ഒ​മ്ബ​ത് മു​ത​ല്‍ ഖ​ത്ത​റി​ല്‍​നി​ന്നും ഫ്രാ​ന്‍​സി​ലേ​ക്ക് ക്വാ​റ​ന്‍​റീ​ന്‍ വ്യ​വ​സ്​​ഥ​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നാ​കു​മെ​ന്ന് ഖ​ത്ത​റി​ലെ ഫ്ര​ഞ്ച് എം​ബ​സി അ​റി​യി​ച്ചു.വി​സ​യു​ള്ള, പൂ​ര്‍​ണ​മാ​യും വാ​ക്സി​നെ​ടു​ത്ത ഖ​ത്ത​റി​ല്‍​നി​ന്നു​ള്ള സ്വ​ദേ​ശി​ക​ള്‍​ക്കോ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍​ക്കോ ജൂ​ണ്‍ ഒ​മ്ബ​തു മു​ത​ല്‍ ഫ്രാ​ന്‍​സി​ല്‍ ക്വാ​റ​ന്‍​റീ​ന്‍ വേ​ണ്ട.വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​സ സേ​വ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഫ്ര​ഞ്ച് എം​ബ​സി വ്യ​ക്ത​മാ​ക്കി.ഖ​ത്ത​റി​ല്‍ നി​ന്നും ഫ്രാ​ന്‍​സി​ലെ​ത്തു​ന്ന​വ​ര്‍ വാ​ക്സി​നെ​ടു​ത്ത​തിെന്‍റ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം. à´«àµˆâ€‹à´¸â€‹à´°àµâ€, മൊ​ഡേ​ണ, ആ​സ്​​ട്ര​സെ​ന​ക വാ​ക്സി​നെ​ടു​ത്ത​വ​ര്‍ ര​ണ്ടാം ഡോ​സ്​ ക​ഴി​ഞ്ഞ് 14 ദി​വ​സ​വും ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ വാ​ക്സി​നെ​ടു​ത്ത​വ​ര്‍ നാ​ലാ​ഴ്ച​യും പി​ന്നി​ട്ടി​രി​ക്ക​ണം. കോ​വി​ഡ് ബാ​ധി​ച്ച്‌ രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ ആ​ദ്യ ഡോ​സ്​ എ​ടു​ത്ത് 14 ദി​വ​സ​വും പി​ന്നി​ട്ടി​രി​ക്ക​ണം.സ​ന്ദ​ര്‍​ശ​ക​ര്‍ ഫ്രാ​ന്‍​സി​ലെ​ത്തു​ന്ന​തി​ന് 72 മ​ണി​ക്കൂ​ര്‍ മു​മ്ബെ​ടു​ത്ത പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ 48 മ​ണി​ക്കൂ​ര്‍ മു​മ്ബെ​ടു​ത്ത ആ​ന്‍​റി​ജ​ന്‍ ടെ​സ്​​റ്റോ ഹാ​ജ​രാ​ക്ക​ണം.

Related News