Loading ...

Home Business

വിദേശികളെ ആകര്‍ഷിച്ച്‌ ഓഹരിവിപണി

ഇ​ന്ത്യ​ന്‍ ഇ​ന്‍​ഡെ​ക്സു​ക​ള്‍ വീ​ണ്ടും തി​ള​ങ്ങി​യ​തു വി​പ​ണി​യി​ലേ​ക്കു​ള്ള ഫ​ണ്ട് പ്ര​വാ​ഹം ഉ​യ​ര്‍​ത്തി. വി​ദേ​ശ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ഏ​താ​ണ്ട് ആ​റാ​യി​രം കോ​ടി​രൂ​പ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ ന​മ്മു​ടെ മാ​ര്‍​ക്ക​റ്റി​ല്‍ നി​ക്ഷേ​പി​ച്ചു. ​മൂ​ല്യ​പ്ര​വാ​ഹ​ത്തി​നി​ട​യി​ല്‍ ദേ​ശീ​യ ​ഓ​ഹ​രി​ സൂ​ചി​ക​യാ​യ നി​ഫ്റ്റി പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വ​ച്ചു.

നി​ഫ്റ്റി സൂ​ചി​ക പോ​യ​വാ​രം 234 പോ​യി​ന്‍റ് ഉ​യ​ര്‍​ന്നു. 15,435ല്‍ ​നി​ന്നു​ള്ള കു​തി​പ്പി​ല്‍ മു​ന്‍ റി​ക്കാ​ര്‍​ഡാ​യ 15,469ലെ​ പ്ര​തി​രോ​ധം​ത​ക​ര്‍​ത്ത് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി 15,733.60വ​രെ ഉ​യ​ര്‍​ന്നു. ഇ​തി​നി​ടെ ആ​ര്‍​ബി​ഐ വാ​യ്പാ​അ​വ​ലോ​ക​ന​ത്തി​ല്‍ പ​ലി​ശ​നി​ര​ക്കു​ക​ള്‍ സ്റ്റെ​ഡി​യാ​യി നി​ല​നി​ര്‍​ത്തി​യ​തു വി​പ​ണി​യെ നി​രാ​ശ​പ്പെ​ടു​ത്തി. à´µàµ†â€‹à´³â€‹à´³à´¿â€‹à´¯à´¾â€‹à´´àµà´š ഇ​ട​പാ​ടു​ക​ളു​ടെ​ അ​വ​സാ​ന​നി​മി​ഷ​ങ്ങ​ളി​ലെ ലാ​ഭ​മെ​ടു​പ്പ് മൂ​ലം ക്ലോ​സിം​ഗി​ല്‍ 15,670 ലാ​ണ്.

ഷോര്‌​ട്ട് ടേ​മി​ലേ​ക്ക് 15,680ലെ ​സ​പ്പോ​ര്‍​ട്ട് ന​ഷ്ട​മാ​യ​ത് ഒ​രു​വി​ഭാ​ഗം ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ വാ​രാ​ന്ത്യം പു​തി​യ​ വി​ല്‍​പ്പ​ന​യ്ക്കു പ്രേ​രി​പ്പി​ച്ചു. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം​വാ​ര​മാ​ണ് നി​ഫ്റ്റി നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ല്‍ സൂ​ചി​ക 992 പോ​യി​ന്‍റ് മു​ന്നേ​റി. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ല്‍ 1173 പോ​യി​ന്‍റും ഒ​രു​വ​ര്‍​ഷക്കാല​യ​ള​വി​ല്‍ 5641 പോ​യി​ന്‍റു​മാ​ണ് നി​ഫ്റ്റി കു​തി​ച്ച​ത്. അ​താ​യ​ത് മു​ന്നേ​റ്റം 56 ശ​ത​മാ​നം.
നി​ല​വി​ല്‍ നി​ഫ്റ്റി​സൂ​ചി​ക അ​തി​ന്‍റെ 21, 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​ക്ക് മു​ക​ളി​ലാ​ണ്. സൂ​ചി​ക​യ്ക്ക് 15,810-15,951ല്‍ ​പ്ര​തി​രോ​ധ​വും 15,451-15,233 പോ​യി​ന്‍റി​ല്‍ താ​ങ്ങു​മു​ണ്ട്. സൂ​ചി​ക​യു​ടെ മ​റ്റു സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ പാ​രാ​ബോ​ളി​ക് എ​സ്‌എ​ആ​ര്‍, സൂപ്പ​ര്‍ ട്ര​ന്‍​ഡ്, എം​എ​സി​ഡി തു​ട​ങ്ങി​യ​വ ബു​ള്ളി​ഷാ​ണ്. അ​തേ​സ​മ​യം സ്റ്റോ​ക്കാ​സ്റ്റി​ക്ക് ആ​ര്‍​എ​സ്‌ഐ, ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്ലോ​ സ്റ്റോ​ക്കാ​സ്റ്റി​ക്, എ​ന്നി​വ ഓ​വ​ര്‍ ബോ​ട്ടാ​ണ്.

ബ്ലൂ​ചി​പ്പ് ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര-​വി​ദേ​ശ​ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ മ​ത്സ​രി​ച്ച​തു സെ​ന്‍​സെ​ക്സി​ന് നേ​ട്ട​മാ​യി. സൂ​ചി​ക 51,422 ല്‍​നി​ന്ന‌ു 52,389 പോ​യി​ന്‍റ് വ​രെ ഉ​യ​ര്‍​ന്ന് ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നു. സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലേ​ക്കു​ള്ള ദൂ​രം കേ​വ​ലം 127 പോ​യി​ന്‍റാ​യി​രി​ക്കെ​യാ​ണ് സെ​ന്‍​സെ​ക്സി​ന് കാ​ലി​ട​റി​യ​ത്.

Related News