Loading ...

Home Education

സി.എ. ഫൗണ്ടേഷന്‍ പരീക്ഷ മാറ്റി

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ സി.എ. ഫൗണ്ടേഷന്‍ പരീക്ഷ അടുത്ത മാസത്തേക്കു മാറ്റാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐ.സി.എ.ഐ) തീരുമാനിച്ചു. ജൂലൈ 24, 26, 28, 30 തീയതികളിലായാണു പുതുക്കിയ പരീക്ഷാ ഷെഡ്യൂള്‍.
ഈ മാസം ഇതേ തീയതികളില്‍ പരീക്ഷ നടത്താനാണു നേരത്തേ തീരുമാനിച്ചിരുന്നത്‌. പുതുക്കിയ പരീക്ഷാ ഷെഡ്യൂള്‍ ഐസിഎഐ ഡോട്ട്‌ ഒആര്‍ജി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഉച്ചയ്‌ക്കു രണ്ടു മുതല്‍ അഞ്ചു വരെയാണ്‌ ഒന്ന്‌, രണ്ട്‌ പേപ്പറുകളുടെ പരീക്ഷാസമയം.
മൂന്ന്‌, നാല്‌ പേപ്പറുകളുടെ പരീക്ഷ ഉച്ചയ്‌ക്കു രണ്ടു മുതല്‍ നാലു വരെ. ഒന്ന്‌, രണ്ട്‌ പേപ്പറുകള്‍ക്കള 1.45 മുതല്‍ രണ്ടു വരെ മുന്‍കൂര്‍ വായനാസമയം നല്‍കും. മൂന്ന്‌, നാല്‌ പേപ്പറുകള്‍ക്ക്‌ ഈ സംവിധാനമില്ല.

Related News