Loading ...

Home National

ആന്ധ്രാപ്രദേശില്‍ കര്‍ഫ്യൂ നീട്ടി

ഹൈദരാബാദ്: കോവിഡ് വ്യാപനം തുടരുന്നതിനിടെ ആന്ധ്രാപ്രദേശില്‍ ജൂണ്‍ 20 വരെ കര്‍ഫ്യൂ നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കര്‍ഫ്യൂ നീട്ടിയത്. നിലവില്‍ പ്രഖ്യാപിച്ച കര്‍ഫ്യു ജൂണ്‍ 10ന് അവസാനിക്കാനിരിക്കെയാണ് കര്‍ഫ്യു നീട്ടിയത്. മെയ് അഞ്ചിനാണ് ആന്ധ്രയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി വൈ.എസ് ജ​ഗന്‍ മോഹന്‍ വിളിച്ചു ചേര്‍‌ത്ത ഉന്നതതല യോ​ഗത്തിലാണ് കര്‍ഫ്യു നീട്ടാന്‍ ധാരണയായത്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തിസമയം രാവിലെ 8 മുതല്‍ 2 മണിവരെയുമാക്കിയിട്ടുണ്ട്.

Related News