Loading ...

Home International

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ വാര്‍ഷികത്തില്‍ ഇന്ത്യന്‍ പതാക റോഡിലിട്ട് കത്തിച്ച്‌ ഖാലിസ്താന്‍ അനുകൂല സംഘടനകള്‍

ലണ്ടന്‍ : ലണ്ടനില്‍ ഇന്ത്യന്‍ പതാക റോഡിലിട്ട് കത്തിച്ച്‌ ഖാലിസ്താന്‍ അനുകൂല സംഘടനകള്‍. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയലാണ് ത്രിവര്‍ണ പതാകയെ അപമാനിച്ചുകൊണ്ടുളള സംഭവം. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രണ്ട് ഇന്ത്യന്‍ പതാകകളാണ് ഖാലിസ്താന്‍ അനുകൂല സംഘടനാംഗങ്ങള്‍ റോഡിലിട്ട് കത്തിച്ചത്. ഖാലിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളികളും ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ വളരെയധികം ഖേദമുണ്ടെന്നും ഇത്തരത്തില്‍ ത്രിവര്‍ണ പതാകയെ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ ഹൈകമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ബ്രിട്ടണില്‍ പതാക കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലും ഖാലിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഖാലിസ്താന്‍ അനുകൂല ബാനറുകളും ഖാലിസ്താന്‍ വിഘടനവാദി ഭിദ്രന്‍വാലെയുടെ ചിത്രം പതിച്ച പോസ്റ്ററുകളും ഖാലിസ്താന്‍ പതാകകളുമേന്തിയാണ് യുവാക്കള്‍ ക്ഷേത്രത്തിലെത്തിയത്. കര്‍ഷക പ്രതിഷേധത്തിന്റെ പേരിലുണ്ടായ ഡല്‍ഹി കലാപത്തില്‍ അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു, മുന്‍ പാര്‍ലമെന്റ് അംഗമായ സിമ്രാന്‍ജിത് സിംഗ് മാന്‍ തുടങ്ങിയവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

Related News