Loading ...

Home International

അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭീകരാക്രമണം: കുട്ടികള്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കുട്ടികള്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ബദ്ഗിസ് പ്രവിശ്യയിലെ അബ്കാരി ജില്ലയിലാണ് സ്‌ഫോടനം നടന്നതെന്ന് ഗവര്‍ണര്‍ ഖുദാബാദ് ത്വയ്യിബ് പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചരയോടുകൂടിയാണ് സ്‌ഫോടനം ഉണ്ടായത്. റോഡരികില്‍ ലാന്‍ഡ് മൈന്‍ സ്ഥാപിച്ചതാണ് സ്‌ഫോടനത്തിന് കാരണം.കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും സാധാരണക്കാരും ഉള്‍പ്പെടുന്നു. താലിബാന്‍ ഭീകരരാണ് സംഭവത്തിന് പിന്നിലെന്ന് അബ്കാരി ഗവര്‍ണര്‍ പറഞ്ഞെങ്കിലും ഇതുവരെ ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അതിനിടെ സുരക്ഷാ സേനയും താലിബാന്‍ തീവ്രവാദികളും തമ്മിലുള്ള പോരാട്ടം അഫ്ഗാനിസ്താനില്‍ തുടരുകയാണ്.കഴിഞ്ഞ ദിവസം 20ല്‍ അധികം പ്രവിശ്യയില്‍ താലിബാനും സുരക്ഷാ സേനയും ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ട്. നൂറിസ്ഥാന്‍ പ്രവിശ്യയിലെ ഒരു ജില്ലയുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. കാബൂളില്‍ ശനിയാഴ്ച നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഒരു വനിതാ ജേണലിസ്റ്റ് ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസ് മേധാവികള്‍ ഉള്‍പ്പെടെ സുരക്ഷാ സേനയിലെ എട്ട് അംഗങ്ങള്‍ ബാഗ്ലാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Related News