Loading ...

Home cinema

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍: 'ഹംഗാമ 2' ഹോട്‌സ്റ്റാറിന് വിറ്റത് വന്‍തുകയ്ക്ക്

മുംബൈ: à´‡à´¨àµà´¤àµà´¯à´¨àµâ€ ഫിലിം ഇന്‍ഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധായകനായി മടങ്ങിയെത്തുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഹംഗാമ 2'. ചിത്രം ഉടന്‍തന്നെ à´’.à´Ÿà´¿.à´Ÿà´¿ വഴി പ്രദര്‍ശനത്തിന് എത്തും. ഹംഗാമ 2 ഡിസ്‌നി ഹോട്‌സ്റ്റാര്‍ പ്ലസ് സ്വന്തമാക്കിയത് മുപ്പത് കോടി രൂപയ്ക്കാണ്.2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഹംഗാമ'യുടെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു 'ഹംഗാമ'. 'ഹംഗാമ 2' വില്‍ പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related News