Loading ...

Home Kerala

സമുദ്രത്തിന് ചൂടേറുന്നു, വരുംവര്‍ഷങ്ങളില്‍ കടല്‍ക്ഷോഭം വര്‍ധിക്കും; പ്രതിരോധം കണ്ടല്‍വനവത്കരണമെന്ന് വിദഗ്ധര്‍

കൊച്ചി: വരുംവര്‍ഷങ്ങളില്‍ കേരള തീരത്ത് കടല്‍ക്ഷോഭം വര്‍ധിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂട് വര്‍ധിക്കുന്നത് കാരണം അടിക്കടി ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത് തീരദേശമേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകുന്ന അവസ്ഥക്ക് കാരണമാകും. കടലില്‍ ചൂട് വര്‍ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതിഫലനമാണ്. കടലിനോട് ചേര്‍ന്ന് കിടക്കുന്ന ജൈവ-ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്ന് തീരദേശമേഖലയെ സംരക്ഷിച്ചുനിര്‍ത്താമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) സംഘടിപ്പിച്ച വെബിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടാകുന്ന സ്റ്റോം സര്‍ജ് എന്ന പ്രതിഭാസം തീരക്കടലുകളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് കാരണമാകും. കടല്‍ കയറുന്നതിനും തീരമേഖലകളില്‍ പ്രളയം സൃഷ്ടിക്കുന്നതിനും ഇത് കാരണമാകുന്നു. ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ ഫലമായുണ്ടായ ഈ പ്രതിഭാസമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളതീരത്ത് നാശം വിതച്ചതെന്ന് വെബിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Related News