Loading ...

Home Gulf

യു.എ.ഇയില്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കുറഞ്ഞത് രണ്ടുവര്‍ഷം തടവ്

യു.എ.ഇയില്‍ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. കേസിന്റെ ഗൗരവം അനുസരിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചതിനുള്ള തടവ് ശിക്ഷ കൂടും.

പൊലീസ് പിടിയിലായാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. കസ്റ്റഡിയില്‍ നിന്നോ അറസ്റ്റില്‍ നിന്നോ തടവില്‍ നിന്നോ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കുറഞ്ഞത് രണ്ടുവര്‍ഷമാണ് തടവ് ലഭിക്കുക.

രണ്ടില്‍ കൂടുതല്‍ പേര്‍ പങ്കാളികളായ കേസ്, ഭീഷണിപ്പെടുത്തലും, അക്രമവും ഉള്‍പ്പെട്ട കേസ് എന്നിവയില്‍ നടപടികള്‍ കടുക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം, ആയുധം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയ കേസിലും മറ്റുമാണെങ്കില്‍ തടവ് അഞ്ചുവര്‍ഷം വരെ നീളുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

Related News