Loading ...

Home sports

പോര്‍ച്ചുഗല്‍- സ്പെയിന്‍ സൗഹൃദ മത്സരം സമനിലയില്‍; ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്ത് ഇറ്റലി

യൂറോ കപ്പിന് മുന്നോടിയായി നടന്ന കരുത്തന്മാരായ സ്പെയിന്‍- പോര്‍ട്ടുഗല്‍ സൗഹൃദ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ കളിക്കളത്തിലിറങ്ങിയെങ്കിലും മത്സരം അവസാനിച്ചപ്പോള്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ സ്വന്തമാക്കാനായില്ല.

കഴിഞ്ഞയിടെ സ്പെയിന്‍ പൗരത്വം സ്വീകരിച്ച ഐമറിക്ക് ലപ്പോര്‍ട്ടെ ആദ്യമായി സ്പെയിനിനു വേണ്ടി ഇന്നലെ കളിക്കാനിറങ്ങിയിരുന്നു. à´Žà´¨àµà´¨à´¾à´²àµâ€ ഗോള്‍ ഇല്ലാതെ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് ഇരു ടീമുകളും നടത്തിയത്. എന്നാല്‍ മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇറ്റലി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം.ഇറ്റലിയ്ക്കായി സിറോ ഇമ്മൊബിലെ, നിക്കോളോ ബെയെറെല്ല, ലോറെന്‍സോ ഇന്‍സൈനെ, ഡൊമെനിക്കോ ബെറാര്‍ഡി എന്നിവര്‍ ഗോളുകള്‍ സ്വന്തമാക്കി.

Related News