Loading ...

Home National

മീന്‍പിടുത്ത ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണം; ലക്ഷദ്വീപില്‍ വീണ്ടും വിചിത്ര ഉത്തരവുകള്‍

കവരത്തി: എല്ലാ മീന്‍പിടുത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം. സുരക്ഷ വര്‍ധിപ്പിക്കാനെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

കോസ്റ്റ് ഗാര്‍ഡും നാവികസേനയും അടക്കമുള്ളവരുടെ കര്‍ശന പരിശോധന നിലവില്‍ ദ്വീപിലുണ്ട്. ഇതിനിടെയാണ് മീന്‍പിടുത്ത ബോട്ടുകളിലും ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ഉത്തരവും വന്നിരിക്കുന്നത്. ഉത്തരവിനെതിരെ ദ്വീപില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

ദ്വീപിലേക്ക് വരുന്ന കപ്പലുകളിലും ബോട്ടുകളിലും സുരക്ഷാ പരിശോധന ഇരട്ടിയാക്കി. യാത്രക്കാരുടെ വിവരങ്ങള്‍ ഇനി ദ്വീപിലെത്തുമ്ബോഴും ശേഖരിക്കും. കപ്പലുകളും ബോട്ടുകളും നിര്‍ത്തുന്ന ബര്‍ത്തുകളിലെല്ലാം കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കും.

Related News