Loading ...

Home National

അഫ്ഗാനില്‍ വ്യോമാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ ആളൊഴിഞ്ഞ സൈനിക താവളത്തിനുള്ളില്‍ താലിബാന്‍ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച നടന്ന അഫ്ഗാന്‍ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.യുഎസ് മിലിട്ടറിയും നാറ്റോ സേനയും സൈന്യത്തെ പിന്‍വലിക്കുന്നതോടുകൂടി അഫ്ഗാനിസ്ഥാന്‍ കൂടുതല്‍ അക്രമങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും നീങ്ങിയേക്കും. അതേസമയം നഹര്‍ സരജ് ജില്ലയില്‍ താലിബാനുമായി വ്യോമസേനയും സൈന്യവും ഏറ്റുമുട്ടി.വെള്ളിയാഴ്ച മരിച്ചവരുടെ എണ്ണം 30 ആണെന്നും ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ആക്രമികള്‍ അവകാശപ്പെട്ടു. സാധാരണക്കാരെയാണ് അഫ്ഗാന്‍ സൈന്യം വധിച്ചതെന്ന് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദും ആരോപിച്ചു.ജനങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ പലതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം മാത്രമായി ഏകദേശം 1,783 പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.

Related News