Loading ...

Home National

ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി തമിഴ്നാട്

ചെന്നൈ: തമിഴ്നാട്ടില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെയാണ് നീട്ടിയത്.കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇപ്പോഴും പ്രതിദിനം ശരാശരി 20,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണു തീരുമാനം.മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രോഗവ്യാപനം കുറഞ്ഞ ചെന്നൈ അടക്കമുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.അതേസമയം, കോയമ്ബത്തൂര്‍, മധുര, തിരുപ്പൂര്‍ ഉള്‍പ്പെടെ 11 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരും.

Related News