Loading ...

Home National

ശശികലയുടെ വിഐപി ജീവിതം; റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഡിഐജിയെ സ്ഥലംമാറ്റി

ബംഗളൂരു > പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ജയില്‍ ഡിഐജിയെ സ്ഥലം മാറ്റി. ട്രാഫിക്ക് വിഭാഗത്തിലേക്കാണ് ഡി രൂപയെ സ്ഥലം മാറ്റിയത്.സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയ്ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം. ശശികലയ്ക്ക് പ്രത്യേക അടുക്കള അടക്കമുള്ള സൗകര്യങ്ങള്‍ ജയിലില്‍ ലഭിക്കുന്നുവെന്ന റിപ്പോര്‍ട്ട് രൂപ കഴിഞ്ഞയാഴ്ചയാണ് മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചത്. രണ്ടുകോടി രൂപ പ്രതിഫലം വാങ്ങിയാണ് ശശികലയ്ക്ക് ജയിലില്‍ സുഖവാസം ഒരുക്കുന്നതെന്ന ആരോപണവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്.

Related News