Loading ...

Home National

സി.ബി.എസ്.ഇ ബോര്‍ഡ് ഭരണഘടനക്ക്​ മുകളിലല്ല; സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്താന്‍ അനുവദിക്കണമെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ഇനി പേര്​ തിരുത്താം. പേര് വ്യക്തിത്വത്തി​െന്‍റ ഘടകമാണെന്നും അതില്‍ പിഴവുകള്‍ വന്നാല്‍ തിരുത്താന്‍ തയാറാകാത്തത് ആവിഷ്കാര സ്വാതന്ത്ര്യത്തി​െന്‍റ ലംഘനമാണെന്നും വ്യക്​തമാക്കി ജസ്​റ്റിസ്​ എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്​ സി.ബി.എസ്​.ഇയോട്​ നിലവിലെ നിയമത്തില്‍ ​​ ഭേദഗതി ചെയ്യാന്‍ നിര്‍ദേശിച്ചു.സി.ബി.എസ്.ഇ ബോര്‍ഡ് ഭരണഘടനക്ക്​ മുകളിലല്ലെന്നും പേര്, മാതാപിതാക്കളുടെ പേര്​, ജനനതീയതി എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ വിദ്യാ‌ര്‍ഥികള്‍ക്ക് ബോര്‍ഡിനെ സമീപിക്കാമെന്നും കോടതി വ്യക്​തമാക്കി. സി.ബി.എസ്.ഇ 10, 12ാം ക്ലാസ് പരീക്ഷ സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളില്‍ പേരുകള്‍ രേഖപ്പെടുത്തിയതില്‍ വന്ന പിഴവ് തിരുത്തി നല്‍കണമെന്ന് സി.ബി.എസ്.ഇക്ക്​ നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം രക്ഷിതാക്കളും വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.പേര് തിരുത്താന്‍ പാസ്പോര്‍ട്ട്, ആധാര്‍ തുടങ്ങിയ രേഖകള്‍ തിരിച്ചറിയലിനായി സമര്‍പ്പിക്കാം. തിരിച്ചറിയല്‍ രേഖകളിലെ പേരുകള്‍ ഒന്നായിരിക്കണം. സ്കൂളിലെ രേഖകളിലെ പേരുകളും തിരിച്ചറിയലിനായി ഹാജരാക്കാം. പിഴവുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കി പുതിയത് വാങ്ങാം. പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നിശ്ചിത തുക ഈടാക്കാമെന്നും കോടതി നിര്‍ദേശിച്ചു.

Related News