Loading ...

Home Business

കടുത്ത പ്രതിസന്ധിയില്‍ പൈനാപ്പിള്‍ കര്‍ഷകര്‍

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​ര്‍ പൈ​നാ​പ്പി​ളി​ന്‍റെ വി​ല ഇ​ടി​വ് മൂ​ലം വ​ലി​യ ത​ക​ര്‍​ച്ച​യി​ലേ​ക്ക്. പൈ​നാ​പ്പി​ള്‍ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റാ​നു​ള്ള സാ​ങ്കേ​തി​ക മാ​ര്‍​ഗ​ങ്ങ​ള്‍ കേരളത്തില്‍ ഇ​ല്ലാ​ത്ത​താ​ണു ക​ര്‍​ഷ​ക​ര്‍​ക്കു വി​ന​യാ​യി​രി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണ്‍, കാ​ലം തെ​റ്റി​യു​ള്ള മ​ഴ, തൊ​ഴി​ലാ​ളി ക്ഷാ​മം തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​ക​ദേ​ശം 50,000 ട​ണ്‍ പൈ​നാ​പ്പി​ള്‍ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ആ​ഭ്യ​ന്ത​ര ഉ​പ​യോഗം ക​ഴി​ഞ്ഞ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​യ​യയ്ക്കു​ന്ന ഏ​ക പ​ഴ​വ​ര്‍​ഗം പൈ​നാ​പ്പി​ളാ​ണ്. റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍ വി​ലയിടി​വി​ല്‍ കു​റേ​യൊ​ക്കെ പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന​ത് പൈ​നാ​പ്പി​ള്‍ ഇ​ട​വിള​കൃ​ഷി ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണെന്ന് കര്‍ഷകര്‍ പറയുന്നു. à´¶àµ€â€‹à´¤àµ€â€‹à´•â€‹à´°â€‹à´£ സം​വി​ധാ​ന​മു​ള്ള ഗോ​ഡൗ​ണു​ക​ള്‍ ഉ​ണ്ടാ​ക്ക​ണമെന്നും ത​ക​ര്‍​ച്ച നേ​രി​ടു​ന്ന പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ല്‍നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി കൈ​ക്കൊ​ള്ള​ണമെന്നും കര്‍ഷകര്‍ ആവശ്യ പ്പെടുന്നു.

വി​ള​വെ​ടു​ത്താ​ല്‍ ഉ​ട​ന്‍ വി​റ്റുമാ​റേ​ണ്ട സാ​ഹ​ച​ര്യ​മാ​യ​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യെ​ന്നു സെ​ന്‍​ട്ര​ല്‍ ട്രാ​വ​ന്‍​കൂ​ര്‍ റ​ബ​ര്‍ ആ​ന്‍​ഡ് പൈ​നാ​പ്പി​ള്‍ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി ജോ​ജി വാ​ളിപ്ലാ​ക്ക​ല്‍​പ​റ​ഞ്ഞു.

Related News