Loading ...

Home health

ഹൃദയാരോഗ്യത്തിന് ഇലക്കറി

ലോകത്ത് ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും 17.9 ദശലക്ഷം പേരാണ് മരിക്കുന്നത്. ദിവസവും ഇലക്കറികള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും എന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞത്. എഡിത്ത് കോവാന്‍ സര്‍വകലാശാല, ഡാനിഷ് കാന്‍സര്‍ സൊസൈറ്റി, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ എന്നിവയുമായി ചേര്‍ന്നു നടത്തിയ à´ˆ പഠനം യൂറോപ്യന്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ചു.ഡെന്മാര്‍ക്കിലെ 50,000 പേരില്‍ 23 വര്‍ഷക്കാലം നടത്തിയ പഠനത്തിലെ വിവരങ്ങള്‍ പരിശോധിച്ചാണ് à´ˆ നിഗമനത്തിലെത്തിയത്. ന്യൂ എഡിത്ത് കോവാന്‍ യൂണിവേഴ്സിറ്റി (ECU) ഗവേഷകരാണ് നൈട്രേറ്റ് ധാരാളം അടങ്ങിയ ഒരു കപ്പ് പച്ചക്കറികള്‍ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത ഗണ്യമായി കുറയ്ക്കാമെന്ന് കണ്ടെത്തിയത്. à´¦à´¿à´µà´¸à´µàµà´‚ ഇലക്കറികള്‍ കഴിച്ചവര്‍ക്ക് സിസ്റ്റോളിക് ബ്‌ളഡ് പ്രഷര്‍ 2.5 mmHg കുറയ്ക്കാനും ഇതു വഴി ഹൃദ്രോഗം വരാനുള്ള സാധ്യത 12 മുതല്‍ 26 ശതമാനം വരെ കുറയ്ക്കാനും ആയി.കാലുകളിലെ രക്തക്കുഴലുകള്‍ ഇടുങ്ങുന്ന പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് സാധ്യതയാണ് ഏറ്റവും കുറഞ്ഞത് (26 %) ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയ തകരാറ് ഇവയ്ക്കുള്ള സാധ്യതയും ഇലക്കറികള്‍ കഴിക്കുന്നവര്‍ക്ക് കുറവാണെന്നു കണ്ടു.

Related News