Loading ...

Home Kerala

കേരള ബജറ്റ്;20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: à´°à´£àµà´Ÿà´¾à´‚ കോവിഡ് തരംഗം നേരിടുന്നതിന് 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കോവിഡിനെ നേരിടുന്നതിന് സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചത്.സംസ്ഥാനത്തിന്റെ പൊതു വരുമാനം കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിലെ അനിശ്ചിതത്വം സമ്ബദ്‌വ്യവസ്ഥയെ ബാധിച്ചു. കേന്ദ്രം നികുതി വിഹിതം തരാത്തതും പ്രതിസന്ധി സൃഷ്ടിച്ചു.ഇതുമൂലം സ്വന്തം നിലയില്‍ പണം കണ്ടെത്തേണ്ട സ്ഥിതി സൃഷ്ടിച്ചു. ഇതുമൂലം റവന്യൂകമ്മി ഉയര്‍ന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

Related News