Loading ...

Home Kerala

കേരളത്തിൽ ​ വീണ്ടും കടുത്ത നിയന്ത്രണം; ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ അവശ്യസേവനങ്ങള്‍ മാത്രം

തിരുവനന്തപുരം: കോവിഡ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ അധിക നിയന്ത്രണങ്ങളുണ്ടാകും. അവശ്യവസ്​തുക്കള്‍ ഒഴികെയുള്ള കടകള്‍ തുറക്കില്ല. ജൂണ്‍ 5 മുതല്‍ 9 വരെയുള്ള നിയന്ത്രണം കൊണ്ട്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കുറക്കാനാകുമെന്നാണ്​ സര്‍ക്കാര്‍ കരുതുന്നത്​.

അന്തര്‍ജില്ലാ യാത്രകള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക്​ മാത്രമേ അനുവദിക്കൂ. വ്യവസായ ഉദ്​പാദനവും അവക്കുള്ള അസംസ്​കൃത വസ്​തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ഇളവുണ്ടാകും. ട്രെയിന്‍, വിമാന യാത്രക്കാര്‍ക്ക്​ ഇളവുണ്ടാകും.

നേരത്തെ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ടെസ്റ്റ്​പോസിറ്റിവിറ്റി പത്തു ശതമാനത്തില്‍ താഴെ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്​. എന്നാല്‍, ഇന്നത്തെ ടെസ്റ്റ്​ പോസിറ്റിവിറ്റി 15 ശതമാനത്തിന്​ മുകളിലാണ്​. ടെസ്റ്റ്​ പോസിറ്റിവിറ്റി 10 ശതമാനത്തിന്​ താ​ഴെ എത്തിക്കുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്​.

Related News