Loading ...

Home health

കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം

കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും രോഗ പ്രതിരോധശേഷി നിലനിര്‍ത്തേണ്ടതും അതിനെ ശക്തിപ്പെടുത്തേണ്ടതുമെല്ലാം ശരീരത്തിന്റെ അടിസ്ഥാന ആവശ്യമാണ്. ഈ മഹാമാരിക്കാലത്ത് ഇതിന്റെ പ്രാധാന്യം വളരെ ഏറെയാണ്.

ഭക്ഷണം തന്നെയാണ് പ്രതിരോധ ശേഷിയുടെ അടിത്തറ. കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി അവര്‍ക്ക് പതിവായി നല്‍കാനാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം. ഇതില്‍ ഏറ്റവും പ്രധാനം സീസണല്‍ പഴങ്ങളാണ്. എല്ലാ ദിവസവും ഏതെങ്കിലുമൊരു പഴം അല്‍പമെങ്കിലും കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതുപോലെ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന അച്ചാര്‍, അല്ലെങ്കില്‍ ചട്ണി എന്നിവയും കുട്ടികളെ അല്‍പം കഴിപ്പിക്കുക.വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും പോഷകങ്ങള്‍ ലഭിക്കുന്നതിനുമെല്ലം ഇവസഹായകമാണ്.
വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെയുള്ള സമയങ്ങള്‍ നിര്‍ബന്ധമായും കുട്ടികള്‍ എന്തെങ്കിലും ഭക്ഷണം ആവശ്യപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ 'ഹോം മെയ്ഡ്' സ്‌നാക്‌സ് മാത്രം കൊടുത്ത് ശീലിപ്പിക്കുക. അത് ഹല്‍വയോ, ലഡ്ഡുവോ പോലും ആകട്ടെ, വീട്ടില്‍ തന്നെ തയ്യാറാക്കി സൂക്ഷിച്ച്‌കുട്ടികള്‍ക്ക് നല്‍കി ശീലിക്കുക. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ വലിയ തോതില്‍ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കുട്ടികള്‍ക്കാകും.

ചോറ് ആരോഗ്യത്തിന് ആവശ്യമല്ലെന്ന് കരുതുന്ന ധാരാളം പേരുണ്ട്. എന്നാല്‍ പ്രോട്ടീനിന്റെ സമ്ബുഷ്ടമായ സ്രോതസാണ് ചോറ്. അതിനാല്‍ തന്നെ ദിവസത്തിലൊരിക്കലെങ്കിലും കുട്ടികള്‍ക്ക് ചോറ് നല്‍കേണ്ടതാണ്. പ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് അണ്ടിപ്പരിപ്പ്. ഇതും മിതമായ അളവില്‍ കുട്ടികള്‍ക്ക് പതിവായി നല്‍കാം.

പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സുഖകരമായ, കൃത്യമായ ഉറക്കം അനിവാര്യമാണ്. അതിനാല്‍ കുട്ടികളുടെ ഉറക്കസമയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതിരിക്കുക. മുതിര്‍ന്നവരുടെ ചിട്ടയില്ലായ്മയില്‍ ഒരിക്കലും കുട്ടികളെ പങ്കാളികള്‍ ആക്കരുത്. ഒരു രാത്രിയിലെ ഉറക്കമില്ലായ്മ പോലും നമ്മളെ എളുപ്പം രോഗങ്ങളിലേക്ക് നയിക്കാം എന്ന് മനസിലാക്കുക.

Related News