Loading ...

Home Kerala

കര്‍ണാടകയുമായി നീണ്ട പോരാട്ടം: കെ.എസ്‌.ആര്‍.ടി.സിയും ആനവണ്ടിയും ഇനി കേരളത്തിന്‌ സ്വന്തം

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും ഇനി കേരളത്തിന്‌ സ്വന്തം. ഇതു സംബന്ധിച്ച്‌ ട്രേഡ്‌ മാര്‍ക്ക്‌ ഓഫ്‌ രജിസ്‌ട്രി ഉത്തരവിറക്കി.

കേരളത്തിന്റെയും കര്‍ണ്ണാടകയുടേയും റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ വര്‍ഷങ്ങളായി പൊതുവായി ഉപയോഗിച്ച്‌ വന്ന കെ.എസ്‌.ആര്‍.ടി.സി. തങ്ങളുടേത്‌ മാത്രമാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട്‌ ഉപയോഗിക്കരുതെന്നും കാട്ടി 2014 ല്‍ കര്‍ണാടക നോട്ടീസ്‌ അയച്ചു.ഇതിനെതിരേ അന്നത്തെ സി.എം.ഡി. ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന്‌ കീഴിലെ രജിസ്‌ട്രാര്‍ ഓഫ്‌ ട്രേഡ്‌മാര്‍ക്കില്‍ കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു. തുടര്‍ന്ന്‌ വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു.
ഒടുവില്‍ ട്രേഡ്‌ മാര്‍ക്ക്‌സ്‌ ആക്‌ട്‌ 1999 പ്രകാരം കെ.എസ്‌.ആര്‍.ടി.സി. എന്ന ചുരുക്കെഴുത്തും എംബ്ലവും ആനവണ്ടി എന്ന പേരും കേരള റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‌ ട്രേഡ്‌ മാര്‍ക്ക്‌ ഓഫ്‌ രജിസ്‌ട്രി അനുവദിക്കുകയായിരുന്നു.

Related News