Loading ...

Home Europe

ഹോം ബാലപീഡനം; പുരോഹിതരെ ഉടന്‍ നീക്കണം; കത്തോലികാ സഭ ക്രിമിനല്‍ ചട്ടം ഭേദഗതിയുമായി പോപ്പ്

മിലാന്‍: ബാലപീഡനം നടത്തുന്ന സഭാ പുരോഹിതര്‍ക്ക് ശിക്ഷ ഉറപ്പ് നല്‍കി കത്തോലിക്കാ സഭാ ചട്ടങ്ങളില്‍ ഭേദഗതി. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് സഭാ നിയമങ്ങളിലെ ഭേദഗതിക്ക് അനുമതി നല്‍കിയത്. കുട്ടികള്‍ക്ക് നേരെ നടത്തുന്ന നേരെ നടത്തുന്ന ഏതു അതിക്രമവും ലൈംഗിക പീഡന ശ്രമങ്ങളും കര്‍ശനമായ നിയമവ്യവസ്ഥയുടെ ചട്ടക്കൂട്ടില്‍ കൊണ്ടുവരുമെന്നും പോപ്പ് വ്യക്തമാക്കി.ബാല പീഡനം ഒരു പുരോഹിതന്റെ ഭാഗത്തുനിന്നുണ്ടാവുക എന്നാല്‍ വലിയ അനീതിയാണ്. അത്തരം ആളുകളെ ഉടന്‍ സഭാ നേതൃത്വത്തില്‍ നിന്നും പദവികളില്‍ നിന്നും മാറ്റിനിര്‍ത്തി അന്വേഷണവും ശിക്ഷയും നല്‍കുമെന്നും പോപ് വിശദീകരിച്ചു. മനുഷ്യനെ ദ്രോഹിക്കുക, പീഡിപ്പിക്കുക എന്നത് ദൈവനിന്ദയാണ്. à´¬àµˆà´¬à´¿à´³à´¿à´²àµ† പത്തുകല്‍പ്പനകളിലൊന്നായ ആറാംമത്തേതില്‍ കുട്ടികളോട് കാണിക്കേണ്ട കരുണ എന്നതിനെതിരാണ് ബാലപീഡനം എന്നും പോപ്പ് ചൂണ്ടിക്കാട്ടി. സഭയുടെ കാനോണ്‍ നിയമത്തിലെ ഏഴാം പുസ്‌കത്തിലെ 1750 വകുപ്പുകളിലെ 6-ാം ചട്ടമാണ് ഭേദഗതി ചെയ്യുന്നത്.അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനേയും അഭിമാനത്തേയും ചോദ്യം ചെയ്യുന്നതാണ്. അതിന് ഏറ്റവും ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്. പുതിയ ഭേദഗതി പ്രകാരം പള്ളികളുമായി ബന്ധപ്പെട്ട ആര് ബാലപീഡനം നടത്തിയാലും സഭാ തലത്തില്‍ ഒരേ നടപടി സ്വീകരിക്ക ണമെന്നും പോപ്പ് വ്യക്തമാക്കി. പതിറ്റാണ്ടുകളായി തീരുമാനമാകാത്ത വിഷയമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ സഭാ പുരോഹിതന്മാര്‍ക്ക് മുമ്ബാകെ ആഗോളതലത്തില്‍ വച്ചിട്ടുള്ളത്. ബനഡിക്‌ട് 16-ാംമന്‍ മാര്‍പ്പാപ്പയുടെ സമയത്താണ് നിയമം കൊണ്ടുവന്നത്.

Related News