Loading ...

Home International

ചൈനയുടെ രണ്ടാമത്തെ വാക്‌സിന്‍ സിനോവാക്‌നും ലോകാരോഗ്യ സംഘടനയുടെ അനുമതി

ജനീവ: ചൈനയില്‍ നിന്നുള്ള രണ്ടാമത്തെ വാക്‌സീനായ സിനോവാക്‌നും ലോകാരോഗ്യ സംഘടന അനുമതി നല്‍കി. സിനോവാക് ബയോടെക് ലിമിറ്റഡിന്റെ കോവിഡ് വാക്‌സീന് അടിയന്തര ഉപയോഗാനുമതി നല്‍കിയത്. മേയില്‍ ചൈനയുടെ സിനോഫാം വാക്‌സീന് ഡബ്ല്യുഎച്ച്‌ഒ അംഗീകാരം നല്‍കിയിരുന്നു.കൂടാതെ, കാന്‍സിനോ ബയോളജിക് നിര്‍മിച്ച ചൈനയുടെ മൂന്നാമത്തെ വാക്‌സീന്‍ അനുമതി ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ചൈനയ്ക്കു പുറമേ ചിലെ, ബ്രസീല്‍, ഇന്തൊനീഷ്യ, മെക്‌സികോ, തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങി 22 രാജ്യങ്ങളില്‍ സിനോവാക് ഉപയോഗിക്കുന്നുണ്ട്.

Related News