Loading ...

Home cinema

സംവാദത്തിന്റെ ജാലകം by എന്‍ എസ് സജിത്

പൊതുബോധവും à´…à´µ സൃഷ്ടിക്കുന്ന മുന്‍വിധികളും ഒരു സിനിമയില്‍ അദൃശ്യ കഥാപാത്രങ്ങളായി വരുന്ന അപൂര്‍വമായ കാഴ്ചാനുഭവമാകുകയാണ് പി à´Ÿà´¿ കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത 'വിശ്വാസപൂര്‍വം മന്‍സൂര്‍' എന്ന സിനിമ. നമ്മുടെ കൊട്ടകകളിലും മള്‍ട്ടിപ്ളെക്സുകളിലും വലിയ ആരവങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെങ്കില്‍പ്പോലും സിനിമയെയും സിനിമ അടക്കമുള്ള ഏതു കലാസൃഷ്ടിയുടെ പിറവിക്ക് കാരണമാകുന്ന രാഷ്ട്രീയസാഹചര്യങ്ങളെയും ഗൌരവപൂര്‍വം സമീപിക്കുന്നവര്‍ക്ക് സംവാദത്തിന്റെ ജാലകം തുറന്നിടുന്നുണ്ട് വിശ്വാസപൂര്‍വം മന്‍സൂര്‍. à´«à´¾à´¸à´¿à´¸à´‚, വര്‍ഗീയകലാപം, തീവ്രവാദം എന്നീ സംജ്ഞകളെ ഉപരിപ്ളവമായിമാത്രം അല്ലെങ്കില്‍ സാമാന്യബോധത്തോട് ഒട്ടിനിന്നുകൊണ്ടുമാത്രം സമീപിക്കുന്നവര്‍ക്കുള്ളതല്ല à´ˆ സിനിമ. സിനിമാഹാളിലെ അധികമൊന്നും നിറയാത്ത കസേരകള്‍ അതാണ് നമ്മോട് പറയുന്നത്. സാമ്പത്തികവിജയംകൊണ്ടല്ല നല്ല സിനിമയെ അളക്കേണ്ടതെന്നും സിനിമ തുറന്നിടുന്ന സംവാദത്തിന്റെ പ്രതലം ചുട്ടുപൊള്ളിക്കുന്നതാണോ എന്നതാണ്  പ്രശ്നമെന്നും സംവിധായകന്‍ പി à´Ÿà´¿ കുഞ്ഞിമുഹമ്മദ് തന്റെ മുന്‍ സിനികളിലെന്നതുപോലെ à´ˆ സിനിമയിലും പറയുന്നു. വിശ്വാസപൂര്‍വം മന്‍സൂര്‍ മലയാളിയുടെ ആസ്വാദനമണ്ഡലത്തില്‍ ചര്‍ച്ചചെയ്യാതെ പോകുന്നു എന്നത് à´ˆ സിനിമ പ്രശ്നവല്‍ക്കരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ പൊതുബോധത്തില്‍ എത്രത്തോളം വേരാഴ്ത്തിയിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാകുകയാണ്.ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളുടെ വര്‍ത്തമാനങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ വിവിധങ്ങളായ പ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. മതനിരപേക്ഷവാദികളും പുരോഗമന പക്ഷത്തുള്ളവരുമടക്കം തങ്ങള്‍ തീവ്രവാദികള്‍ അല്ലെന്ന് വിളിച്ചുപറയേണ്ട ദാരുണമായ അവസ്ഥയാണ് വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമ ആവിഷ്കരിക്കുന്നത്. മുസ്ളിം നാമധാരിയായതിന്റെ പേരില്‍മാത്രം ഇന്ത്യയില്‍ തീവ്രവാദിയായി മുദ്രകുത്തപ്പെടുന്ന അനേകം ചെറുപ്പക്കാരുടെ ജീവിതം നമുക്കുമുന്നിലുണ്ട്. അവരിലൊരാളാണ് മന്‍സൂറും.പത്തുവര്‍ഷത്തിനിടെ നടന്ന പല തീവ്രവാദി ആക്രമണക്കേസുകളിലും പിടിക്കപ്പെട്ട് പൊലീസിന്റെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും ഭീകരമായ പീഡനങ്ങള്‍ക്ക് ഇരയായ ആയിരക്കണക്കിന് നിരപരാധികള്‍ ഇന്ന് പല സംസ്ഥാനങ്ങളിലുമുണ്ട്. മഹാരാഷ്ട്രയിലെ മലേഗാവ് സ്ഫോടനം, ഹൈദരാബാദിലെ മക്ക മസ്ജിദ് സ്ഫോടനം, സംഝോത എക്സ്പ്രസ് സ്ഫോടനം തുടങ്ങിയ നിരവധി സംഭവങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ആര്‍എസ്എസുകാര്‍ നേതൃത്വം നല്‍കുന്ന സനാതന്‍ സന്‍സ്ഥ എന്ന സംഘടനയാണെന്ന് തെളിഞ്ഞിട്ടും സംഭവം നടന്നയുടന്‍ പിടിക്കപ്പെട്ട മുസ്ളിം ചെറുപ്പക്കാര്‍ക്കുമേല്‍ ചാര്‍ത്തപ്പെട്ട തീവ്രവാദമുദ്ര മാഞ്ഞിട്ടില്ല. അവരില്‍ പലരും കേസിന്റെ രാവണന്‍കോട്ടകളില്‍നിന്ന് പുറത്തിറങ്ങാനാകാതെ ഉഴറുകയാണ്. ചിലരാകട്ടെ, കേസുകള്‍ ഒഴിഞ്ഞെങ്കിലും സമൂഹത്തില്‍ ഭ്രഷ്ടരായി തുടരുന്നു. അവിഭക്ത ആന്ധ്രപ്രദേശിലെ നക്സല്‍വേട്ടയ്ക്ക് രൂപീകരിച്ച ഗ്രേ ഹൌണ്ട്സ് എന്ന പൊലീസ് കമാന്‍ഡോ ദളത്തിനുവേണ്ടി സജ്ജമാക്കിയ പീഡനമുറികളില്‍ പലവിധത്തില്‍ ഭേദ്യംചെയ്യപ്പെട്ട നൂറുകണക്കിന് മുസ്ളിം ചെറുപ്പക്കാര്‍ ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയില്‍ ഇന്നും ജീവച്ഛവങ്ങളായി കഴിയുന്നു. മക്ക മസ്ജിദ് സ്ഫോടനത്തിനുപിന്നാലെ തീവ്രവാദിക്കുറ്റം ചാര്‍ത്തി പിടിക്കപ്പെട്ട ഡോക്ടര്‍മാര്‍മുതല്‍ ചുമട്ടുതൊഴിലാളികള്‍വരെയുണ്ട് ഇക്കൂട്ടത്തില്‍. ഹൈദരാബാദ് ഒരുദാഹരണം മാത്രം.ഇസ്ളാം സമം ഭീകരവാദമെന്ന് സദാ ജപിക്കുന്ന പൊലീസും മറ്റു ഭരണകൂട ഉപാധികളും അതേറ്റുപാടുന്ന മാധ്യമങ്ങളും സൃഷ്ടിച്ച പൊതുബോധം ജനാധിപത്യവിശ്വാസികളെയും മതനിരപേക്ഷവാദികളെയുംകൂടി കെണിയില്‍ വീഴ്ത്തുകയാണ്. ഹിന്ദുത്വഭീകരര്‍ നിരന്തരമായി നടത്തിയ സ്ഫോടനങ്ങളും ഗാന്ധിജിമുതല്‍ കലബുര്‍ഗിയും അഖ്ലാക്കും  ജുനൈദും ഉള്‍പ്പെടെയുള്ളവരുടെയും കേരളത്തിലെ നിരവധി കമ്യൂണിസ്റ്റുകാരുടെ രക്തസാക്ഷിത്വങ്ങളുമൊന്നും ഹിന്ദുത്വഭീകരത ഒരു വസ്തുതയാണെന്ന് സ്വയം ബോധ്യത്തിലെത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ്. പൊതുബോധമെന്നത് നിഷ്കളങ്കമായ ബോധമല്ലെന്നും അത് ഭരണവര്‍ഗ പ്രത്യയശാസ്ത്രത്തിന്റെ നാട്ടാചാരമാണെന്നും വിളിച്ചുപറയുകയാണ് മന്‍സൂര്‍. ഭീകരവാദത്തിനെതിരെ പൊരുതുന്നവരെപ്പോലും തീവ്രവാദികളായി മുദ്രകുത്തുന്നതിനെയും അവരെ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലില്‍ നിര്‍ത്തുന്നതിനെയുമാണ് à´ˆ സിനിമ വിചാരണ ചെയ്യുന്നത്.മുംബൈയിലെ ഒരു കലാപത്തീയില്‍നിന്ന് രക്ഷപ്പെട്ട് തലശേരിയിലെ ഒരു മുസ്ളിം തറവാട്ടില്‍ എത്തുന്ന വീട്ടമ്മയ്ക്കും മകള്‍ക്കും അഭയം നല്‍കുന്ന സിനിമാപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനും മുന്‍ വിദ്യാര്‍ഥിസംഘടനാ നേതാവുമായ മന്‍സൂര്‍ എന്ന ചെറുപ്പക്കാരനെ പൊലീസും സമൂഹവും വേട്ടയാടുന്നതിനെക്കുറിച്ചാണ് à´ˆ സിനിമ. മഗ്രിബ്, ഗര്‍ഷോം, പരദേശി, വീരപുത്രന്‍ എന്നീ സിനിമകളിലെല്ലാം പി à´Ÿà´¿ കുഞ്ഞിമുഹമ്മദ് മുന്നോട്ടുവച്ച പ്രമേയങ്ങളുടെ സാര്‍വലൌകികത മന്‍സൂറിലും അനുഭവവേദ്യമാകുന്നുണ്ട്. മലയാളത്തില്‍ ഒരു സിനിമാപ്രവര്‍ത്തകനും ഏറ്റെടുക്കാന്‍ മടിച്ച ഒരു വിഷയത്തെയാണ് à´ˆ സിനിമയിലൂടെ പി à´Ÿà´¿ ഉയര്‍ത്തിപ്പിടിക്കുന്നത്.

Related News