Loading ...

Home Kerala

നിലവില്‍ സംസ്ഥാനത്തെ ഡാമുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല : കെ എസ് ഇ ബി

തിരുവനന്തപുരം: നിലവില്‍ സംസ്ഥാനത്തെ ഡാമുകളില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് കെഎസ്‌ഇബി. മഴയും ലോക്‌ഡൌണും കാരണം സംസ്ഥാനത്ത് വൈദ്യതി ഉപയോഗം കുത്തനെ കുറഞ്ഞതായും കെഎസ്‌ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള . നിലവിലെ സാഹചര്യത്തില്‍ അതിരപ്പള്ളി പദ്ധതി നടപ്പാക്കാനാകുമെന്ന് കരുതുന്നില്ലെന്നും കെഎസ്‌ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.പതിവില്‍ നിന്ന് വത്യസ്തമായി സംസ്ഥാനത്ത് ഇത്തവണ മേയ് മാസത്തില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കാലവര്‍ഷവും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ഡാമുകളുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറയുന്നു.

Related News