Loading ...

Home International

'ഡെല്‍റ്റ'കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദത്തിന്​ പേരിട്ട്​ ലോകാരോഗ്യസംഘടന

വാഷിങ്​ടണ്‍: കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വകഭേദത്തിന്​ പേരിട്ട്​ ലോകാരോഗ്യസംഘടന. ഡെല്‍റ്റ എന്നായിരിക്കും കോവിഡ്​ ഇന്ത്യ വകഭേദത്തിന്‍റെ പേര്​. കൊറോണ വൈറസിന്‍റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്ന്​ വിളിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
രാജ്യത്തിന്‍റെ പേരുകളില്‍ വൈറസ്​ വകഭേദം അറിയപ്പെടുന്നതില്‍ ശാസ്​ത്രീയമല്ലെന്ന ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡ്​ വകഭേദത്തിന്​ കാപ്പ എന്നായിരിക്കും പേരെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
ഇതുവരെ B.1.617 വകഭേദം 53 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്​. ഏഴോളം രാജ്യങ്ങളില്‍ വകഭേദം കണ്ടെത്തിയെന്ന്​ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ലോകാരോഗ്യസംഘടന ഇത്​ സ്ഥിരീകരിച്ചിട്ടില്ല. à´…തിവേഗത്തില്‍ പടരുന്ന B.1.617 വകഭേദമാണ്​ ഇന്ത്യയില്‍ കോവിഡ്​ രണ്ടാം തരംഗത്തിന്​ കാരണമായത്​.

Related News