Loading ...

Home Business

എച്ച്‌.ഡി.എഫ്‌.സി. ബാങ്കിന്‌ 10 കോടി പിഴ

മുംബൈ: വാഹന വായ്‌പ നിയമങ്ങളില്‍ ലംഘനം കണ്ടെത്തിയ സാഹചര്യത്തില്‍ എച്ച്‌.ഡി.എഫ്‌.സി. ബാങ്കിന്‌ 10 കോടി രൂപപ പിഴ ചുമത്തി ആര്‍.ബി.ഐ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കാണ്‌ എച്ച്‌.ഡി.എഫ്‌.സി. ബാങ്കിങ്‌ നിയന്ത്രണ നിയമത്തിലെ 6 (2), 8 വകുപ്പുകള്‍ ബാങ്ക്‌ ലംഘിച്ചതാണ്‌ വഴിവച്ചത്‌. ബാങ്കിന്റെ ഇടപാടുകള്‍ക്കോ കരാറുകള്‍ക്കോ തടസമില്ല.
അടുത്തിടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ വിതരണത്തില്‍ ലംഘനം കണ്ടെത്തിയതിനെ ആര്‍.ബി.ഐയുടെ പിഴ ശിക്ഷ എച്ച്‌.à´¡à´¿.എഫ്‌.സി. നേരിട്ടിരുന്നു. പുതിയ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നല്‍കുന്നതിന്‌ ഇപ്പോഴും ബാങ്കിന്‌ അനുവാദമില്ല. ബാങ്കിന്റെ വാഹന വായ്‌പാ പോര്‍ട്ട്‌ഫോളിയോയിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ നടന്ന അന്വേഷണത്തിലാണ്‌ അപാകതകള്‍ കണ്ടെത്തിയത്‌. à´¬à´¾à´™àµà´•à´¿à´™àµâ€Œ നിയന്ത്രണ നിയമത്തിലെ എട്ടാം വകുപ്പ്‌ പ്രകാരം സാധനങ്ങള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ബാങ്കുകള്‍ക്ക്‌ അനുവാദമില്ല. ബാങ്കിങ്‌ നിയന്ത്രണ നിയമത്തിലെ വകുപ്പ്‌ 47ക്ക (1) (്യ), വകുപ്പ്‌ 46 (4) (ദ്ധ) എന്നിവ പ്രാകരമുള്ള അധികാരം മുന്‍നിര്‍ത്തിയാണ്‌ റിസര്‍വ്‌ ബാങ്ക്‌ പിഴ വിധിച്ചത്‌.

Related News